< Back
Kerala
കെ.സുധാകരന്‍ സി.എച്ച് മുഹമ്മദ് കോയക്കെതിരെ ചെരിപ്പെറിഞ്ഞു; സംരക്ഷണം നല്‍കിയത് എ.കെ ബാലന്‍-പിണറായി
Kerala

കെ.സുധാകരന്‍ സി.എച്ച് മുഹമ്മദ് കോയക്കെതിരെ ചെരിപ്പെറിഞ്ഞു; സംരക്ഷണം നല്‍കിയത് എ.കെ ബാലന്‍-പിണറായി

Web Desk
|
18 Jun 2021 7:26 PM IST

അന്ന് സുധാകരന്‍ അര്‍ദ്ധനഗ്നനായി ബ്രണന്‍ കോളേജിന് ചുറ്റും ഓടിയ ചരിത്രം അദ്ദേഹത്തിന്റെ സഹപാഠിയായിരുന്ന എ.കെ ബാലന്‍ തന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും പിണറായി പറഞ്ഞു.

കെ.സുധാകരന്‍ ബ്രണ്ണന്‍ കോളേജില്‍ പഠിക്കുന്ന കാലത്ത് വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച് മുഹമ്മദ് കോയക്കെതിരെ കെ. സുധാകരന്‍ ചെരുപ്പെറിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 1967-69 കാലത്ത് സപ്തകക്ഷി മന്ത്രിസഭയില്‍ വിദ്യാഭ്യാസമന്ത്രിയായിരുന്ന സി.എച്ച് കമ്മ്യൂണിറ്റി ഹാള്‍ ഉദ്ഘാടനത്തിനാണ് കോളേജിലെത്തിയത്.

സുധാകരന്റെ നേതൃത്വത്തില്‍ ചടങ്ങ് അലങ്കോലമാക്കി. സി.എച്ചിന് നേരെ ചെരുപ്പെറിഞ്ഞു. അന്ന് എ.കെ ബാലന്റെ നേതൃത്വത്തില്‍ കെ.എസ്.എഫ് പ്രവര്‍ത്തകരാണ് ചടങ്ങ് നടത്താന്‍ സൗകര്യം ചെയ്തത്. അന്ന് സുധാകരന്‍ അര്‍ദ്ധനഗ്നനായി ബ്രണന്‍ കോളേജിന് ചുറ്റും ഓടിയ ചരിത്രം അദ്ദേഹത്തിന്റെ സഹപാഠിയായിരുന്ന എ.കെ ബാലന്‍ തന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും പിണറായി പറഞ്ഞു.

തന്നെ ചവിട്ടി വീഴ്ത്തിയെന്ന സുധാകരന്റെ പ്രസ്താവന അദ്ദേഹത്തിന്റെ സ്വപ്‌നം മാത്രമാണെന്നും പിണറായി പറഞ്ഞു. സുധാകരന്‍ നടത്തിയ തട്ടിപ്പും കൊള്ളയും ഡി.സി.സി പ്രസിഡന്റായിരുന്ന രാമകൃഷ്ണന്‍ തന്നെ പറഞ്ഞിട്ടുണ്ട്. തന്റെ മക്കളെ തട്ടിക്കൊണ്ടുപോവാന്‍ സുധാകരന്‍ പദ്ധതിയിട്ടെന്ന് ഒരു കോണ്‍ഗ്രസ് നേതാവ് തന്നെ തന്നോട് പറഞ്ഞിട്ടുണ്ടെന്നും പിണറായി പറഞ്ഞു.

Similar Posts