< Back
Kerala
Kerala
ഇന്ന് ഞങ്ങളുടെ 43ാം വിവാഹ വാർഷികം; ഭാര്യ കമലക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് മുഖ്യമന്ത്രി
|2 Sept 2022 11:57 AM IST
'ഇന്ന് ഞങ്ങളുടെ നാല്‍പത്തിമൂന്നാം വിവാഹ വാര്‍ഷികം' എന്ന അടിക്കുറിപ്പോടെയാണ് കമലക്കൊപ്പമുള്ള ഫോട്ടോ മുഖ്യമന്ത്രി പങ്കുവച്ചത്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെയും ഭാര്യ കമലയുടെയും 43ാം വിവാഹ വാര്‍ഷികമാണ് ഇന്ന്. ഇരുവരും ഒന്നിച്ചുള്ള ചിത്രം മുഖ്യമന്ത്രി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു.
'ഇന്ന് ഞങ്ങളുടെ നാല്‍പത്തിമൂന്നാം വിവാഹ വാര്‍ഷികം' എന്ന അടിക്കുറിപ്പോടെയാണ് കമലക്കൊപ്പമുള്ള ഫോട്ടോ മുഖ്യമന്ത്രി പങ്കുവച്ചത്. നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ചുകൊണ്ടിരിക്കുന്നത്. 1979 സെപ്റ്റംബര്‍ 2നായിരുന്നു പിണറായി വിജയനും കമലയും വിവാഹിതരായത്. തലശ്ശേരി ടൗണ്‍ഹാളില്‍ വച്ചായിരുന്നു വിവാഹം. തലശ്ശേരിയിലെ സെന്‍റ് ജോസഫ്‌സ് സൂകൂളിലെ അധ്യാപികയായിരുന്നു അന്ന് കമല. കൂത്തുപറമ്പ് എം.എല്‍.എയും സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ആയിരുന്നു പിണറായി.