< Back
Kerala
പിണറായി മോദി സ്‌റ്റൈലിലേക്ക് മാറുന്നു: വി.ഡി സതീശൻ
Kerala

പിണറായി മോദി സ്‌റ്റൈലിലേക്ക് മാറുന്നു: വി.ഡി സതീശൻ

Web Desk
|
11 Jun 2023 1:27 PM IST

എം.വി. ഗോവിന്ദന്റെ പ്രതികരണം അധികാരത്തിന്റെ ശബ്‌ദമാണെന്നും സർക്കാരിന്റെ ഈ സമീപനം വച്ച് പൊറുപ്പിക്കാനാകില്ലെന്നും വി.ഡി സതീശൻ

തിരുവനന്തപുരം: പിണറായി മോദി സ്റ്റൈലിലേക്ക് മാറുകയാണെന്ന് വി.ഡി സതീശൻ. എം.വി. ഗോവിന്ദന്റെ പ്രതികരണം അധികാരത്തിന്റെ ശബ്‌ദമാണെന്നും സർക്കാരിന്റെ ഈ സമീപനം വച്ച് പൊറുപ്പിക്കാനാകില്ലെന്നും സതീശൻ പറഞ്ഞു. ഡൽഹിയിലെ സംഘപരിവാറിനെ കേരളത്തിലെ സർക്കാർ അനുകരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

'പാർട്ടിയിലെ കുട്ടിസഖാക്കള്‍ക്ക് കുടപിടിച്ചു കൊടുക്കുകയാണ് മുഖ്യമന്ത്രി. ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്ത ജാമ്യമില്ലാത്ത കേസിലെ പ്രതികള്‍ വെല്ലുവിളിച്ച് കൊണ്ട് റോഡിലൂടെ നടക്കുകയാണ്.ഇത്രയും ഭീരുവായ മുഖ്യമന്ത്രി കേരളം ഭരിച്ചിട്ടില്ല,അദ്ദേഹത്തിനെതിരെ ആരെങ്കിലും സമരം ചെയ്താൽ അവരെ തീവ്രവാദിയാക്കുകയും മുഖ്യമന്ത്രിക്ക് കുട പിടിക്കുന്ന സഖാക്കള്‍ക്കെതിരെ ആരോപണമുന്നയിച്ചാൽ അവർക്കെതിരെ കേസ് എടുക്കും. ഇത് ഒരിക്കലും കേരളത്തിൽ അനുവദിക്കില്ല'- വി.ഡി സതീശൻ.

ആരുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത് എന്നത് വിസ്മയമാണെന്നും ജാമ്യം ഇല്ലാതെ നടക്കുന്നയാളാണ് പരാതിക്കാരനെന്നും സതീശൻ ആരോപിച്ചു. മാധ്യമപ്രവർത്തകരെയും പ്രതിപക്ഷത്തെയും ഭീഷണിപ്പെടുത്താൻ എം.വി.ഗോവിന്ദൻ ആരാണെന്നും ഭീരുവായ മുഖ്യമന്ത്രിയെ സംരക്ഷിക്കാൻ ശ്രമിക്കുകയാണ് ഗോവിന്ദൻ എന്നും അദ്ദേഹം കുറ്റപ്പെടുത്തി. പൊലീസിന്‍റെ കൈകാലുകള്‍ കെട്ടപ്പെട്ടിരിക്കുകയാണെന്നും അതിനുദാഹരമാണ് പറവൂർ സി.ഐ ഫേസ്ബുക്കിൽ തനിക്കെതിരായ പോസ്റ്റിന് ലൈക്ക് ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേ സമയം പാർട്ടികത്തെ പ്രശ്നങ്ങളോട് പ്രതികരിക്കാൻ പ്രതിപക്ഷ നേതാവ് തയാറായില്ല.

Similar Posts