< Back
Kerala
mk stalin pinarayi vijayan
Kerala

കേരള-തമിഴ്നാട് മുഖ്യമന്ത്രിമാർ ഇന്ന് കൂടിക്കാഴ്ച നടത്തും; മുല്ലപ്പെരിയാർ അടക്കമുള്ള വിഷയങ്ങളിൽ ചർച്ച

Web Desk
|
12 Dec 2024 7:11 AM IST

ഒരു വർഷം മുൻപ് സത്യഗ്രഹശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചപ്പോഴും ഇരു മുഖ്യമന്ത്രിമാരും വേദി പങ്കിട്ടിരുന്നു

കോട്ടയം: കേരള-തമിഴ്നാട് മുഖ്യമന്ത്രിമാർ ഇന്ന് വൈക്കത്ത്. വൈക്കം സത്യാഗ്രഹശതാബ്ദി സമാപന പരിപാടിയിൽ പിണറായി വിജയനും സ്റ്റാലിനും പങ്കെടുക്കും. ഇരുവരും ചേർന്ന് വൈക്കം വലിയകവലയിലെ പെരിയാർ സ്മാരകം ഉദ്ഘാടനം ചെയ്യും. തുടർന്ന് ബീച്ച് മൈതാനിയിലെ പൊതുസമ്മേളനത്തിൽ കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമായി അയ്യായിരത്തിലധികമാളുകൾ പങ്കെടുക്കും.ഒരു വർഷം മുൻപ് സത്യഗ്രഹശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചപ്പോഴും ഇരു മുഖ്യമന്ത്രിമാരും വേദി പങ്കിട്ടിരുന്നു.

കേരള-തമിഴ്നാട് മുഖ്യമന്ത്രിമാർ തമ്മിൽ ഇന്ന് കൂടിക്കാഴ്ച നടത്തും . ഇരുവരും താമസിക്കുന്ന കുമരകത്തെ ഹോട്ടലില്‍ വച്ചാകും കൂടിക്കാഴ്ച . മുല്ലപ്പെരിയാർ അടക്കമുള്ള വിഷമങ്ങൾ ചർച്ച ചെയ്യുമെന്നാണ് വിവരം . ഒരുമിച്ചുള പ്രഭാത ഭക്ഷണത്തിനു ശേഷമാണ് ചർച്ച . സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി മാധ്യമങ്ങൾക്ക് ഹോട്ടലിൽ പ്രവേശനമില്ല.



Related Tags :
Similar Posts