< Back
Kerala
Chief minister press meet today 6pm
Kerala

ഹമാസിനോടുള്ള നിലപാടിൽ ആശയക്കുഴപ്പമില്ല: പിണറായി

Web Desk
|
12 Oct 2023 9:05 PM IST

കെ.കെ ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റിലെ പരാമർശത്തെക്കുറിച്ച് അവരോട് ചോദിച്ചാലെ പ്രതികരിക്കാൻ കഴിയൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം: ഹമാസിനോടുള്ള നിലപാടിൽ സി.പി.എം കേന്ദ്ര കമ്മിറ്റിക്ക് ആശയക്കുഴപ്പമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഹമാസ് ഭീകരരാണെന്ന കെ.കെ ശൈലജയുടെ പരാമർശത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ശൈലജ പറഞ്ഞതിനെക്കുറിച്ച് അവരോട് ചോദിക്കണം. ശൈലജയോട് ചോദിച്ചാലേ അതിനെക്കുറിച്ച് പറയാൻ പറ്റൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു ശൈലജ ഹമാസിനെ ഭീകരരെന്ന് വിശേഷിപ്പിച്ചത്. ഇത് ചർച്ചയായതിന് പിന്നാലെ ഇന്ന് വിശദീകരണക്കുറിപ്പും പോസ്റ്റ് ചെയ്തിരുന്നു. യുദ്ധങ്ങൾ നിരപരാധികളായ മനുഷ്യരെയാണ് വേട്ടയാടുന്നത്. യുദ്ധത്തടവുകാരോടും സാധാരണ ജനങ്ങളോടും ഹമാസ് കാണിച്ച ക്രൂരതയെ ന്യായീകരിക്കാൻ കഴിയില്ല. ഫലസ്തീൻ ജനതയോട് വർഷങ്ങളായി ഇസ്രായേൽ ചെയ്യുന്നതും ഇതേ ക്രൂരതയാണെന്നും പോസ്റ്റിൽ പറയുന്നുണ്ട്.

Similar Posts