< Back
Kerala
കെ.പി ഉണ്ണികൃഷ്ണന്റെ പ്രതിഭയെ ഉപയോഗപ്പെടുത്തുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടു: പിണറായി
Kerala

കെ.പി ഉണ്ണികൃഷ്ണന്റെ പ്രതിഭയെ ഉപയോഗപ്പെടുത്തുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടു: പിണറായി

Web Desk
|
17 Dec 2022 6:26 PM IST

കെ.പി ഉണ്ണികൃഷ്ണന്റെ രാഷ്ട്രീയവും ജീവിതവും പറയുന്ന പുസ്തക പ്രകാശന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.

കോഴിക്കോട്: കെ.പി ഉണ്ണികൃഷ്ണന്റെ പ്രതിഭയെ ഉപയോഗപ്പെടുത്തുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാർട്ടിയിലേക്ക് മടങ്ങി മൂന്ന് പതിറ്റാണ്ട് കാലമായിട്ടും കാര്യമായ ഒരു പദവിയും ഉണ്ണികൃഷ്ണന് നൽകാൻ കോൺഗ്രസ് തയ്യാറായില്ല. ആ പ്രതിഭ കേരളത്തിന് തന്നെ ഗുണകരമാകുമായിരുന്നു എന്നും പിണറായി പറഞ്ഞു. കെ.പി ഉണ്ണികൃഷ്ണന്റെ രാഷ്ട്രീയവും ജീവിതവും പറയുന്ന പുസ്തക പ്രകാശന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.

ചടങ്ങിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കാത്തതിനെയും മുഖ്യമന്ത്രി വിമർശിച്ചു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ സന്ദേശം ചടങ്ങിൽ വായിച്ചു. പ്രതിപക്ഷനേതാവ് വി.ഡി സതീശനാണ് പുസ്തകം ഏറ്റുവാങ്ങേണ്ടിയിരുന്നത്. അദ്ദേഹം പനിയായതിനാൽ രണ്ട് ദിവസത്തെ പരിപാടികൾ റദ്ദാക്കിയിരുന്നു. എം.കെ രാഘവൻ എം.പി പരിപാടിക്കെത്തിയില്ല.

Similar Posts