< Back
Kerala
ജി.സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം; മുഖ്യമന്ത്രി നാളെ സുധാകരനെ കണ്ടേക്കും
Kerala

ജി.സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം; മുഖ്യമന്ത്രി നാളെ സുധാകരനെ കണ്ടേക്കും

Web Desk
|
6 March 2026 8:29 AM IST

പാർട്ടി മെമ്പര്‍ഷിപ്പ് പുതുക്കില്ലെന്ന് കഴിഞ്ഞദിവസം ജി.സുധാകരന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു

ആലപ്പുഴ: ഇടഞ്ഞുനിൽക്കുന്ന ജി.സുധാകരനുമായി അനുനയ നീക്കം സജീവമാക്കാൻ സിപിഎം. വിഷയം ഇന്ന് ചേരുന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ ചർച്ചയാകും. നാളെ ജില്ലയിൽ എത്തുന്ന മുഖ്യമന്ത്രി ജി.സുധാകരനുമായി കൂടിക്കാഴ്ച നടത്തിയേക്കും.

സിപിഎം നേതൃത്വവുമായുണ്ടായ അസ്വാരസ്യങ്ങളില്‍ അതൃപ്തി വ്യക്തമാക്കി താനിനി പാർട്ടി മെമ്പര്‍ഷിപ്പ് പുതുക്കില്ലെന്ന് കഴിഞ്ഞദിവസം ജി.സുധാകരന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. തീരുമാനം സ്വമനസാലെയാണെന്നും പ്രവര്‍ത്തകരെ ബുദ്ധിമുട്ടിക്കാന്‍ ഉദ്ദേശ്യമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി ജി.സുധാകരനെ പരിഗണിക്കുന്നുണ്ടോ എന്ന് മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ ഒരു പരിഗണനയും ഇല്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ മറുപടിയാണ് സുധാകരനെ ചൊടിപ്പിച്ചത്.

അതേസമയം, സുധാകരനുമായി പ്രശ്‌നങ്ങളൊന്നുമില്ലെന്നും വിമര്‍ശനങ്ങളൊന്നും അദ്ദേഹം ഉന്നയിച്ചില്ലെന്നും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍. നാസറും പ്രതികരിച്ചു.അതിനിടയില്‍ അമ്പലപ്പുഴയില്‍ അദ്ദേഹം സ്വതന്ത്രനായി മത്സരിച്ചേക്കുമെന്ന സൂചനകളും പുറത്തുവന്നിരുന്നു.


Similar Posts