< Back
Kerala
ദീപക് ധർമ്മടവുമൊന്നിച്ചുള്ള ചിത്രത്തെ കുറിച്ച് മുഖ്യമന്ത്രി
Kerala

ദീപക് ധർമ്മടവുമൊന്നിച്ചുള്ള ചിത്രത്തെ കുറിച്ച് മുഖ്യമന്ത്രി

Web Desk
|
4 Sept 2021 9:04 PM IST

അയാൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഫലപ്രദമായ നടപടി അന്വേഷണ ഏജൻസിയുടെ ഭാഗത്ത് നിന്നുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു

തന്റെ കൂടെ ഫോട്ടോ എടുത്തെന്ന് കരുതി അന്വേഷണത്തിൽ ഇളവ് ലഭിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദീപക് ധർമ്മടവുമൊന്നിച്ചുള്ള ചിത്രത്തെ കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.


" ഞാനുമായി നല്ല സുഹൃദ്ബന്ധത്തിലാണ് നിങ്ങൾ കഴിയുന്നതെങ്കിൽ, ഓണദിവസം നിങ്ങൾ വീട്ടിലേക്ക് വരുന്നുവെങ്കിൽ' വന്ന് അവിടെ നിൽക്കുമ്പോൾ ഒരു കുട്ടിയുടെ നിർബന്ധത്തിന് ഞാൻ ഫോട്ടോ എടുക്കാൻ തയ്യാറാകുന്നു. അയാളും എൻറെ കൂടെ ഫോട്ടോ എടുക്കണമെന്ന് പറഞ്ഞു. നിങ്ങളെപ്പോഴും കാണുന്നതല്ലേ പിന്നെന്തിനാ ഫോട്ടോ എടുക്കുന്നത് എന്ന് ഞാൻ ചോദിച്ചു .അല്ല കുറെ കാലമായി ഒരു ഫോട്ടോ എടുത്തിട്ട്. അങ്ങനെ ഒരു ഫോട്ടോ അയാളും എടുക്കുന്നു. അതാണ് സംഭവിച്ചത്" - മുഖ്യമന്ത്രി പറഞ്ഞു അയാൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഫലപ്രദമായ നടപടി അന്വേഷണ ഏജൻസിയുടെ ഭാഗത്ത് നിന്നുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.


Similar Posts