< Back
Kerala

Kerala
'നിങ്ങൾ ഇപ്പോഴാണോ അറിയുന്നത്..'; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടോയെന്ന ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി
|8 Jun 2024 7:08 PM IST
19 സീറ്റുകളിലെ LDF സ്ഥാനാർത്ഥികളുടെ തോൽവി ഭരണവിരുദ്ധ വികാരണം കാരണമാണോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം നിറഞ്ഞ മറുപടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണ വിരുദ്ധവികാരമുണ്ടോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ പരിഹാസം. നിങ്ങൾ ഇപ്പോഴാണോ ഇത് അറിഞ്ഞതെന്നും ഡൽഹിയിൽ നല്ല ചൂടാണല്ലോ എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. 19 സീറ്റുകളിലെ LDF സ്ഥാനാർത്ഥികളുടെ തോൽവി ഭരണവിരുദ്ധ വികാരണം കാരണമാണോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം നിറഞ്ഞ മറുപടി.