< Back
Kerala

Kerala
വൈകിട്ട് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം; മാധ്യമങ്ങളെ കാണുന്നത് ഏഴു മാസത്തിനു ശേഷം
|19 Sept 2023 4:32 PM IST
ഫെബ്രുവരി ഒമ്പതിനാണ് മുഖ്യമന്ത്രി അവസാനമായി മാധ്യമങ്ങളെ കണ്ടത്.
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകിട്ട് ആറിന് മാധ്യമങ്ങളെ കാണും. സെക്രട്ടറിയേറ്റ് നോർത്ത് ബ്ലോക്കിലെ മീഡിയ റൂമിലാണ് വാർത്താസമ്മേളനം. ഫെബ്രുവരി ഒമ്പതിനാണ് മുഖ്യമന്ത്രി അവസാനമായി മാധ്യമങ്ങളെ കണ്ടത്. ഏഴു മാസത്തെ ഇടവേളക്ക് ശേഷമാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നത്.
മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെ അടക്കം ആരോപണം ഉയർന്നിട്ടും അദ്ദേഹം പ്രതികരിക്കാൻ തയ്യാറായിരുന്നില്ല. പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ചും മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ മൗനത്തിനെതിരെ പ്രതിപക്ഷം വലിയ പ്രതിഷേധം ഉയർത്തിയിരുന്നു.