< Back
Kerala
വയനാട് മുട്ടില്‍ മരം മുറി കേസില്‍ ഉപ്പ് തിന്നവർ വെള്ളം കുടിക്കുമെന്നും മുഖ്യമന്ത്രി
Kerala

വയനാട് മുട്ടില്‍ മരം മുറി കേസില്‍ ഉപ്പ് തിന്നവർ വെള്ളം കുടിക്കുമെന്നും മുഖ്യമന്ത്രി

Web Desk
|
11 Jun 2021 7:24 PM IST

കേസിൽ ഉന്നതതല അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി.

വയനാട് മുട്ടിൽ മരംമുറി കേസിൽ ഉന്നതതല അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി. ക്രൈംബ്രാഞ്ച്, ഫോറസ്റ്റ്, വിജിലൻസ് എന്നിവർ അടങ്ങിയ പ്രത്യേക സംഘത്തെ വച്ചായിരിക്കും അന്വേഷണം നടത്തുക.

മുഖ്യമന്ത്രി മരംകൊള്ള സംഘത്തിനൊപ്പം നിൽക്കുന്ന ചിത്രം പി.ടി. തോമസ് ഇന്നലെ പുറത്തുവിട്ടിരുന്നു അതിനുള്ള മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെയായിരുന്നു-ഒരു പത്രത്തിന്‍റെ പരിപാടിയിൽ ഞാനും അയാളും പങ്കെടുത്തു എന്നു വച്ച് എങ്ങനെയാണ് ഞാനും അയാളും തമ്മിൽ ബന്ധമുണ്ടാകും ? സംഭവത്തിൽ ഉപ്പ് തിന്നവർ വെള്ളം കുടിക്കുമെന്നും മുഖ്യമന്ത്രി കുടിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിചേർത്തു.

കൊടകര കുഴൽപ്പണ കേസിലും അന്വേഷണം കൃത്യമായി നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Similar Posts