< Back
Kerala

Kerala
'ഓരോന്ന് പറയുമ്പോൾ തിരിച്ചുകിട്ടുമെന്ന് ഓർക്കണം'; രാഹുലിനെതിരായ പി.വി അൻവറിന്റെ പരാമർശത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി
|23 April 2024 12:01 PM IST
രാഹുൽ ഗാന്ധിയുടെ ഡി.എൻ.എ പരിശോധിക്കണം എന്നായിരുന്നു അൻവർ പറഞ്ഞത്.
കണ്ണൂർ: രാഹുൽ ഗാന്ധിക്കെതിരെ പി.വി അൻവർ നടത്തിയ അധിക്ഷേപ പരാമർശമത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ ഗാന്ധി പറയുമ്പോൾ ശ്രദ്ധിക്കണം. തിരിച്ചുകിട്ടുമെന്ന് നല്ലവണ്ണം കണക്കാക്കണം. അങ്ങനെ തിരിച്ചുകിട്ടാതിരിക്ക വ്യക്തിത്വമൊന്നുമല്ല രാഹുൽ ഗാന്ധി. അദ്ദേഹം കേരളത്തിൽ വന്നു പറഞ്ഞ കാര്യങ്ങൾ സാധാരണ രാഷ്ട്രീയ നേതാവിന് ചേർന്നതല്ലെന്നും പിണറായി പറഞ്ഞു.
അതിനിടെ പി.വി അൻവറിനെതിരെ കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് എം.എം ഹസൻ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. മുഖ്യമന്ത്രി അൻവറിനെക്കൊണ്ട് പറയിച്ചതാണെന്ന് ഹസൻ ആരോപിച്ചു. രാഹുൽ ഗാന്ധിയുടെ ഡി.എൻ.എ പരിശോധിക്കണം എന്നായിരുന്നു അൻവർ പറഞ്ഞത്. മുഖ്യമന്ത്രിക്കെതിരെ രാഹുൽ നടത്തിയ വിമർശനത്തിന് മറുപടിയായാണ് അൻവർ അധിക്ഷേപകരമായ പരാമർശം നടത്തിയത്.