< Back
Kerala

Kerala
എംപുരാനെ വെട്ടും മുമ്പ് കാണാനെത്തി പിണറായി
|29 March 2025 10:12 PM IST
തിരുവനന്തപുരം ലുലു മാളിലാണ് മുഖ്യമന്ത്രി കുടുംബസമേതം സിനിമ കാണാനെത്തിയത്.
തിരുവനന്തപുരം: പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമായ എംപുരാൻ റീസെൻസറിങ് നടത്തുമെന്ന റിപ്പോർട്ടിനിടെ സിനിമ കാണാനെത്തി മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം ലുലു മാളിലാണ് മുഖ്യമന്ത്രി കുടുംബസമേതം സിനിമ കാണാനെത്തിയത്. സിനിമക്കെതിരെ സംഘ്പരിവാർ രൂക്ഷമായ സൈബറാക്രമണം തുടരുന്നതിനിടെയാണ് സിനിമ റീസെൻസർ ചെയ്യുമെന്ന റിപ്പോർട്ടുകൾ വരുന്നത്.
സിനിമയിൽ പതിനേഴിലേറെ മാറ്റങ്ങൾ ഉണ്ടാവുമെന്നാണ് വിവരം. ചില പരാമർശങ്ങൾ മ്യൂട്ട് ചെയ്യും. ചില രംഗങ്ങൾ ഒഴിവാക്കുകയും ചെയ്യും. തിങ്കളാഴ്ച മുതലാണ് മാറ്റങ്ങളുണ്ടാവുക. അതുവരെ നിലവിലെ സിനിമ പ്രദർശനം തുടരും.
സിനിമയുടെ പ്രമേയത്തിൽ ഗുജറാത്ത് വംശഹത്യയെ ഓർമിപ്പിക്കുന്ന സീനുകൾ ഉൾപ്പെടുത്തിയതാണ് സംഘ്പരിവാറിനെ പ്രകോപിപ്പിച്ചത്. ഹിന്ദുവിരുദ്ധ അജണ്ടയാണ് ചിത്രത്തിലെന്ന് ആർഎസ്എസ് മുഖപത്രമായ ഓർഗനൈസർ ആരോപിച്ചിരുന്നു.