< Back
Kerala
തെരഞ്ഞെടുപ്പ് കാലത്ത് ഓരോ വാക്കും സൂക്ഷിക്കണം, വായില്‍ തോന്നിയത് വിളിച്ചുപറയരുത്; എം.വി ഗോവിന്ദന് പിണറായിയുടെ പരോക്ഷ വിമര്‍ശനം
Kerala

'തെരഞ്ഞെടുപ്പ് കാലത്ത് ഓരോ വാക്കും സൂക്ഷിക്കണം, വായില്‍ തോന്നിയത് വിളിച്ചുപറയരുത്'; എം.വി ഗോവിന്ദന് പിണറായിയുടെ പരോക്ഷ വിമര്‍ശനം

Web Desk
|
22 Jun 2025 10:07 PM IST

ആര്‍എസ്എസ് ബന്ധ വിവാദത്തിലാണ് പരോക്ഷ വിമര്‍ശനം

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം .വി ഗോവിന്ദനെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വായില്‍ തോന്നിയത് വിളിച്ച് പറയരുതെന്നും തെരഞ്ഞെടുപ്പ് കാലത്ത് ഓരോ വാക്കും സൂക്ഷിക്കണമെന്നും സിപിഎം ശില്‍പശാലയില്‍ മുഖ്യമന്ത്രി പറഞ്ഞു. ആര്‍എസ്എസ് ബന്ധ വിവാദത്തിലാണ് പരോക്ഷ വിമര്‍ശനം. പേരെടുത്തു പറയാതെ ആയിരുന്നു മുഖ്യമന്ത്രി എം.വി ഗോവിന്ദനെ വിമര്‍ശിച്ചത്.

സിപിഎം ശില്പശാലയിലാണ് മുഖ്യമന്ത്രി പരാമര്‍ശങ്ങള്‍ നടത്തിയത്. എന്തും വിളിച്ച് പറയുന്നത് അവസാനിപ്പിക്കുന്നതാണ് നല്ലതെന്നും വിവാദങ്ങളില്ലാത്ത പ്രചാരണ കാലമായിരുന്നു നിലമ്പൂരിലെന്നും മുഖ്യമന്ത്രി. ജയമോ തോല്‍വിയോ പ്രശ്‌നമാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Similar Posts