< Back
Kerala
കിറ്റക്സ് സ്ഥാപിച്ച പൈപ്പുകൾ അനധികൃതം
Kerala

കിറ്റക്സ് സ്ഥാപിച്ച പൈപ്പുകൾ അനധികൃതം

Web Desk
|
25 Jan 2022 2:51 PM IST

അനുമതി തെളിയിക്കുന്ന രേഖകൾ കമ്പനിയുടെ കൈവശമുണ്ടെങ്കിൽ 7 ദിവസത്തിനകം ഹാജരാക്കണം

കിഴക്കമ്പലം കാരുകുളം എംഡി കനാലിന് കുറുകെയുള്ള പൈപ്പുകൾ അനധികൃതമെന്ന് ജലസേചന വകുപ്പ് റിപ്പോർട്ട്. ഇത് സംബന്ധിച്ച് അസിസ്റ്റന്റ് എൻജിനീയർ കമ്പനിക്ക് കത്തു നൽകി.

കനാലിന് കുറുകെ പൈപിടുന്നതിന് സർക്കാറിന്റെ അനുമതി ആവശ്യമാണ്. കിറ്റെക്‌സ് കമ്പനിക്ക് അത്തരം അനുമതി ഉള്ളതായി രേഖകളിൽ കാണുന്നില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

അനുമതി തെളിയിക്കുന്ന രേഖകൾ കമ്പനിയുടെ കൈവശമുണ്ടെങ്കിൽ 7 ദിവസത്തിനകം ഹാജരാക്കണമെന്നും ഹാജരാക്കിയില്ലെങ്കിൽ മുഴുവൻ പൈപ്പുകളും അടിയന്തരമായി നീക്കം ചെയ്യാണമെന്നുമാണ് ജല വകുപ്പിന്റെ നിർദേശം.

Similar Posts