< Back
Kerala
പിറകിൽ നിന്ന് കുത്തിയവരും ഒറ്റപ്പെടുത്തിയവരും വി.എസിന്റെ വിലാപയാത്രയിൽ നെഞ്ചുവിരിച്ചു നിന്നു; സിപിഎം നേതാക്കളെ വിമർശിച്ച് പിരപ്പൻകോട് മുരളിയുടെ പുസ്തകം
Kerala

'പിറകിൽ നിന്ന് കുത്തിയവരും ഒറ്റപ്പെടുത്തിയവരും വി.എസിന്റെ വിലാപയാത്രയിൽ നെഞ്ചുവിരിച്ചു നിന്നു'; സിപിഎം നേതാക്കളെ വിമർശിച്ച് പിരപ്പൻകോട് മുരളിയുടെ പുസ്തകം

Web Desk
|
2 Sept 2025 9:06 AM IST

നേതാക്കൾ വിഎസ് അച്യുതാനന്ദനെ പാർട്ടിയിൽ നിന്ന് പുകച്ച് പുറത്ത്ചാടിക്കാൻ നോക്കിയെന്നും 'വി എസ് കമ്മ്യൂണിസ്റ്റ് മനുഷ്യാവതാരം 'എന്ന പുസ്തകത്തിൽ പറയുന്നു

തിരുവനന്തപുരം: സിപിഎം നേതാക്കൾക്ക് വിമർശനവുമായി മുന്‍ എംഎല്‍എ പിരപ്പൻകോട് മുരളി.നേതാക്കൾ വിഎസ് അച്യുതാനന്ദനെ പാർട്ടിയിൽ നിന്ന് പുകച്ച് പുറത്ത്ചാടിക്കാൻ നോക്കിയെന്ന് 'വി എസ് കമ്മ്യൂണിസ്റ്റ് മനുഷ്യാവതാരം 'എന്ന പുസ്തകത്തിൽ പിരപ്പൻകോട് മുരളി പറയുന്നു.

വിഎസ് ആരെന്ന് തിരിച്ചറിഞ്ഞത് മരണ ശേഷമാണ്. പുറകിൽ നിന്ന് കുത്തിയവരും ഒറ്റപ്പെടുത്തിയവരും വിലാപ യാത്രയിൽ നെഞ്ചുവിരിച്ച് നിന്നു.പാർട്ടിയിലെ കണ്ണുതുറക്കാത്ത ദൈവങ്ങളുടെ കണ്ണ് ജനലക്ഷങ്ങൾ തുറപ്പിച്ചു. സന്ദർഭത്തിനൊത്ത് സിപിഎം നേതാക്കൾ ഉയർന്നത് നന്നായെന്നും പിരപ്പിൻകോട് മുരളിയുടെ പുസ്തകത്തില്‍ പറയുന്നു.

പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദനും പുസ്തകത്തില്‍ വിമര്‍ശനമുണ്ട്. ഗോവിന്ദന് നാലാംകിട സൈബർ പോരാളിയുടെ ഭാഷയാണ്.പാർട്ടിയിൽ നിന്ന് പുറത്തായത് സ്വഭാവ ദൂഷ്യത്തിനോ സദാചാര വിരുദ്ധ പ്രവർത്തനത്തിനോ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനത്തിനോ അല്ല. 2018 ലെ തൃശൂർ സംസ്ഥാന സമ്മേളനംവരെ സംസ്ഥാനകമ്മിറ്റി അംഗമായിരുന്ന എന്നെ 80വയസുകാരെ സംസ്ഥാനകമ്മിറ്റിയിൽ നിന്നൊഴുവാക്കുന്നു എന്ന ന്യായം പറഞ്ഞ് കേവലം 74 വയസുള്ളമാത്രമുണ്ടായിരുന്ന എന്നെ ഒഴിവാക്കുകയായിരുന്നു. വിഎസിനെ കുറിച്ച് മറ്റാരും എഴുതരുതെന്ന് 'പാർട്ടി കർദ്ദിനാൾമാർ' കൽപ്പിക്കുന്നുണ്ടെന്നും പുസ്തകത്തിൽ വിമർശനമുണ്ട്.

Similar Posts