< Back
Kerala
തുടരും സിനിമയുടെ വ്യാജപതിപ്പ് ടൂറിസ്റ്റ് ബസിൽ പ്രദർശിപ്പിച്ചു; നിയമ നടപടിയെന്ന് നിർമാതാവ്
Kerala

'തുടരും' സിനിമയുടെ വ്യാജപതിപ്പ് ടൂറിസ്റ്റ് ബസിൽ പ്രദർശിപ്പിച്ചു; നിയമ നടപടിയെന്ന് നിർമാതാവ്

Web Desk
|
5 May 2025 11:33 AM IST

നടൻ ബിനു പപ്പുവിന് വിദ്യാർഥി വീഡിയോ അയച്ച് നൽകുകയായിരുന്നു

കൊച്ചി: മോഹൻലാൽ നായകനായ 'തുടരും' സിനിമയുടെ വ്യാജ പതിപ്പ് പുറത്ത് . ടൂറിസ്റ്റ് ബസിലാണ് സിനിമ പ്രദർശിപ്പിച്ചത്. നടൻ ബിനു പപ്പുവിന് വിദ്യാർഥിയാണ് പ്രദർശനത്തിന്റെ വീഡിയോ അയച്ചു നൽകിയത്.നിയമനടപടി സ്വീകരിക്കുമെന്ന് നിർമാതാവ് എം.രഞ്ജിത്ത് അറിയിച്ചു.

മലപ്പുറത്ത് നിന്ന് വാഗമണിലേക്ക് ടൂറ് പോയ ബസിലാണ് സിനിമ പ്രദർശിപ്പിച്ചതെന്നാണ് വിവരം.ബസ് ബ്ലോക്കിൽപ്പെട്ട് നിർത്തിയിട്ടപ്പോൾ ഒരു വിദ്യാർഥി പുറത്ത് നിന്ന് വീഡിയോ എടുക്കുകയായിരുന്നു.


Similar Posts