< Back
Kerala

Kerala
പി.ജെ ജോസഫിന്റെ ഭാര്യ ഡോ. ശാന്ത ജോസഫ് അന്തരിച്ചു
|17 Jan 2023 4:04 PM IST
അർബുദ ബാധിതയായി ചികിത്സയിലായിരുന്നു.
തൊടുപുഴ: കേരള കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫിന്റെ ഭാര്യ ഡോ. ശാന്ത ജോസഫ് (73) അന്തരിച്ചു. തൊടുപുഴ ചാടികാട്ട് ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദ ബാധിതയായി ചികിത്സയിലായിരുന്നു.
ആരോഗ്യവകുപ്പ് അഡീഷനൽ ഡയറക്ടറായാണ് ഡോ. ശാന്ത വിരമിച്ചത്. 1971 സെപ്റ്റംബർ 15നായിരുന്നു ശാന്തയും പി.ജെ ജോസഫും തമ്മിലുള്ള വിവാഹം.
മക്കൾ: അപു (കേരള കോൺഗ്രസ് സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗം), യമുന, ആന്റണി, പരേതനായ ജോമോൻ ജോസഫ്. മരുമക്കൾ: അനു, ഡോ. ജോ.