< Back
Kerala

Kerala
തസ്തിക അട്ടിമറി: കുസാറ്റിൽ പി.കെ ബേബിക്ക് വീണ്ടും സ്ഥാനക്കയറ്റം
|6 Oct 2023 11:14 AM IST
അനധ്യാപകനായിരുന്ന ബേബിയെ അധ്യാപക തസ്തികയിലേക്ക് മാറ്റിയതിനെതിരെ പ്രതിഷേധം തുടരുമ്പോഴാണ് അസോസിയേറ്റ് പ്രൊഫസറായി സ്ഥാനക്കയറ്റം
കൊച്ചി: തസ്തിക അട്ടിമറിയിലൂടെ കുസാറ്റിൽ അധ്യാപക ജോലി തരപ്പെടുത്തിയ പി.കെ ബേബിക്ക് വീണ്ടും സ്ഥാനക്കയറ്റം. അസിസ്റ്റൻറ് പ്രൊഫസറുടെ സ്‌കെയിലിലുള്ള ബേബിക്ക് അസോസിയേറ്റ് പ്രൊഫസറുടെ സ്‌കെയിൽ നൽകിയാണ് പ്രൊമോഷൻ നൽകിയത്. അനധ്യാപകനായിരുന്ന ബേബിയെ അധ്യാപക തസ്തികയിലേക്ക് മാറ്റിയതിനെതിരെ ശക്തമായ പ്രതിഷേധം തുടരുമ്പോഴാണ് കുസാറ്റിന്റെ നടപടി.
ഡെപ്യൂട്ടി റജിസ്ട്രാറുടെ പേരിലാണ് സ്ഥാനക്കയറ്റം നൽകിയുള്ള ഉത്തരവിറങ്ങിയത്. കുസാറ്റിൽ ഒരു ദിവസം പോലും അധ്യാപനം നടത്താത്ത ബേബിക്കായി മാനദണ്ഡങ്ങൾ മാറ്റിയാണ് സ്ഥാനക്കയറ്റം നൽകിയത്. തസ്തിക അട്ടിമറി നടത്തി ബേബിക്ക് അധ്യാപക പദവി നൽകിയതിനെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു.ബേബിക്ക് സ്ഥാനക്കയറ്റം നൽകാനായി സെപ്തംബർ 23 നാണ് രഹസ്യമായി അഭിമുഖം നടത്തിയത്.