< Back
Kerala
പൊതുപ്രവർത്തനം അവസാനിപ്പിക്കാന്‍ തയ്യാറുണ്ടോ? ജലീലിനെ വെല്ലുവിളിച്ച് പി.കെ ഫിറോസ്
Kerala

പൊതുപ്രവർത്തനം അവസാനിപ്പിക്കാന്‍ തയ്യാറുണ്ടോ? ജലീലിനെ വെല്ലുവിളിച്ച് പി.കെ ഫിറോസ്

Web Desk
|
20 April 2021 5:00 PM IST

ഇനി എങ്കിലും മുഖ്യമന്ത്രി മൗനം വെടിയണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.

ലോകായുക്ത വിധിക്കെതിരെയുള്ള ഹരജി തള്ളിയ ഹൈക്കോടതി വിധി കെ.ടി. ജലീലിനേറ്റ തിരിച്ചടിയാണെന്ന് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്. ജലീലിന്റെ ഹർജി ഇപ്പോൾ കോടതി വലിച്ചെറിഞ്ഞിരിക്കുകയാണ്. താൻ ഇതിന്റെ തുടക്കം മുതൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ നടന്നിരിക്കുന്നത്.

ഇനി എങ്കിലും മുഖ്യമന്ത്രി മൗനം വെടിയണമെന്നും ഫിറോസ് ആവശ്യപ്പെട്ടു. ഹൈക്കോടതി വിധി എതിരാകുമെന്ന് തിരിച്ചറിഞ്ഞാണ് ജലീൽ നേരത്തെ രാജിവച്ചത്. യു.ഡി.എഫ് അധികാരത്തിലെത്തിയാൽ കെ.ടി. ജലീലിനെ കൂടാതെ പിണറായി വിജയനെതിരേയും അന്വേഷണം നടത്തുമെന്നും ഫിറോസ് പറഞ്ഞു. തെറ്റ് ചെയ്‌തെന്ന് തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്ന് പറഞ്ഞ ജലീലിൽ വാക്ക് പാലിക്കാൻ തയ്യാറുണ്ടോ എന്നും ഫിറോസ് കോഴിക്കോട്ട് ചോദിച്ചു.

Related Tags :
Similar Posts