< Back
Kerala
hijab remark ,P.K Kunhalikutty on CPM leaders  hijab remark ,പി.കെ കുഞ്ഞാലിക്കുട്ടി, തട്ടം വിവാദത്തില്‍ പി.കെ കുഞ്ഞാലിക്കുട്ടി,തട്ടം മാറ്റുന്നതല്ല പുരോഗമനമെന്ന് കുഞ്ഞാലിക്കുട്ടി
Kerala

'തട്ടം മാറ്റുന്നതല്ല പുരോഗമനം, ഇടതുമുന്നണിയുടേത് കാലത്തിന് യോജിക്കാത്ത വർത്തമാനം'; പി.കെ കുഞ്ഞാലിക്കുട്ടി

Web Desk
|
6 Oct 2023 7:06 AM IST

''ഏത് രംഗത്തും മതബോധം നിലനിർത്തി എത്താം''

കൊച്ചി: തട്ടം മാറ്റുന്നതല്ല പുരോഗമനം എന്നും, തട്ടമിട്ട് കൊണ്ട് വലിയ നേട്ടങ്ങൾ നേടിയവർ നമുക്ക് ചുറ്റും ഉണ്ടെന്നും മുസ്‍ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. എറണാകുളത്തെ മുസ്‍ലിം ലീഗ് ലോക്സഭാ മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ന്യൂനപക്ഷങ്ങളെ സംബന്ധിച്ച് കോൺഗ്രസിനുള്ള ക്ലാരിറ്റി ഇടതുമുന്നണിക്കോ സി.പി.എമ്മിനോ ഇല്ല. ഇവിടുത്തെ സഹോദരിമാർക്ക് പുരോഗതി പ്രാപിക്കാൻ തട്ടം ഒരു പ്രശ്‌നമാണോ? തട്ടമിട്ടുകൊണ്ട് തന്നെ ഡിഗ്രിയെടുക്കാം, എൻജിനീയറാകാം, ഡോക്ടറാകാം. അന്തർദേശീയ കുതിരഓട്ട മത്സരത്തിൽ മലപ്പുറത്തുള്ള പെൺകുട്ടി തട്ടമിട്ടുകൊണ്ട് സമ്മാനം വാങ്ങിയത് കണ്ടുകൊണ്ടിരിക്കുകയാണ് നമ്മൾ. ഏത് രംഗത്തും തട്ടമിട്ടുകൊണ്ടും മതവിശ്വാസം പുലർത്തിക്കൊണ്ടും എവിടെയുമെത്താം. പക്ഷേ, ആ തട്ടം മാറ്റുന്നതാണ് പുരോഗമനം എന്നുകരുതുന്ന ഇടതുമുന്നണി ഈ കാലത്തിന് യോജിച്ച വർത്തമാനമല്ല പറഞ്ഞത്'.. കുഞ്ഞാലിക്കുട്ടി പറഞ്ഞു.


Similar Posts