< Back
Kerala
സി.പി.എം അനുകൂല ട്രസ്റ്റിന്റെ വേദിയിൽ പി.കെ കുഞ്ഞാലിക്കുട്ടി; എം.വി.ആർ ചാരിറ്റബിൾ  ട്രസ്റ്റിന്റെ പരിപാടിയിൽ മുഖ്യപ്രഭാഷകൻ
Kerala

സി.പി.എം അനുകൂല ട്രസ്റ്റിന്റെ വേദിയിൽ പി.കെ കുഞ്ഞാലിക്കുട്ടി; എം.വി.ആർ ചാരിറ്റബിൾ ട്രസ്റ്റിന്റെ പരിപാടിയിൽ മുഖ്യപ്രഭാഷകൻ

Web Desk
|
9 Nov 2023 7:29 AM IST

കേരള നിര്‍മിതിയില്‍ സഹകരണ മേഖലയുടെ പങ്ക് എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറിലാണ് കുഞ്ഞാലിക്കുട്ടി പങ്കെടുക്കുക

കണ്ണൂര്‍: സി.പി.എം അനുകൂല ട്രസ്റ്റിന്റെ വേദിയിൽ പി.കെ കുഞ്ഞാലിക്കുട്ടി. എം.വി.ആർ ചാരിറ്റബിൾ ട്രസ്റ്റിന്റെ പരിപാടിയിലാണ് മുഖ്യ പ്രഭാഷകനായി കുഞ്ഞാലിക്കുട്ടി പങ്കെടുക്കുന്നത്. മന്ത്രി വി.എൻ വാസവനാണ് പരിപാടിയുടെ ഉദ്ഘാടകൻ.

ഇന്ന് രാവിലെ കണ്ണൂരിലാണ് പരിപാടി. കെ.പി.സി.സി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കരകുളം കൃഷ്ണപിള്ളയും കുഞ്ഞാലിക്കുട്ടിക്കൊപ്പം പരിപാടിയിൽ പങ്കെടുക്കും.

കേരള നിര്‍മിതിയില്‍ സഹകരണ മേഖലയുടെ പങ്ക് എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറിലാണ് കുഞ്ഞാലിക്കുട്ടി പങ്കെടുക്കുക.

സി.പി.എം. 11-ന് കോഴിക്കോട്ട് സംഘടിപ്പിക്കുന്ന ഫലസ്തീന്‍ ഐക്യദാര്‍ഢ്യറാലിയിലേക്ക് മുസ്‌ലിം ലീഗിനെ ക്ഷണിച്ചത് ചര്‍ച്ചയായിരുന്നു. ലീഗ് ആ ക്ഷണം നിരസിച്ചു. ഇതിന്റെ അലയൊലികള്‍ നിലയ്ക്കും മുമ്പാണ് സി.പി.എം. അനൂകൂല വേദിയിലേക്ക് കുഞ്ഞാലിക്കുട്ടിയെത്തുന്നത്. ലീഗിനെ ഇനിയും പരിപാടിയിലേക്ക് ക്ഷണിക്കുമെന്നും കഴിയാവുന്ന വിഷയങ്ങളിലെല്ലാം സഹകരിക്കുമെന്നും സി.പി.എം.കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹന്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

More to Watch


Similar Posts