< Back
Kerala
ഇടത് മുന്നണിയില്‍ ഐ.എന്‍.എല്ലിന് സ്വാതന്ത്ര്യമില്ല; അസംതൃപ്തരെ സ്വാഗതം ചെയ്യുന്നുവെന്ന് കുഞ്ഞാലിക്കുട്ടി
Kerala

ഇടത് മുന്നണിയില്‍ ഐ.എന്‍.എല്ലിന് സ്വാതന്ത്ര്യമില്ല; അസംതൃപ്തരെ സ്വാഗതം ചെയ്യുന്നുവെന്ന് കുഞ്ഞാലിക്കുട്ടി

Web Desk
|
25 July 2021 2:43 PM IST

ഇന്ന് രാവിലെ കൊച്ചിയില്‍ നടന്ന ഐ.എന്‍.എല്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് നേതാക്കളും പ്രവര്‍ത്തകരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ സാന്നിധ്യത്തിലായിരുന്നു കൂട്ടത്തല്ല് നടന്നത്.

ഐ.എന്‍.എല്ലിലെ അസംതൃപ്തരെ ലീഗിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. ഇടത് മുന്നണിയില്‍ ഐ.എന്‍.എല്ലിന് സ്വാതന്ത്ര്യമില്ലെന്നും പാര്‍ട്ടിയിലെ അസംതൃപ്തരെ സ്വീകരിക്കാന്‍ ലീഗ് തയ്യാറാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അതേസമയം ഐ.എന്‍.എല്ലിലെ പ്രശ്‌നങ്ങളോട് പ്രതികരിക്കാനില്ലെന്ന് കെ.പി.എ മജീദ് പറഞ്ഞു. വല്ലതും പറഞ്ഞാല്‍ ഇപ്പോഴുണ്ടായ പ്രശ്‌നങ്ങള്‍ ലീഗ് ഉണ്ടാക്കിയതാണെന്ന് വ്യഖ്യാനിക്കപ്പെടും. സാമ്പത്തിക പ്രശ്‌നങ്ങളും അധികാര തര്‍ക്കങ്ങളുമാണ് ഐ.എന്‍.എല്ലില്‍ നടക്കുന്നത്. അത് ആ പാര്‍ട്ടിയുടെ ആഭ്യന്തര പ്രശ്‌നമാണെന്നും കെ.പി.എ മജീദ് പറഞ്ഞു.

ഇന്ന് രാവിലെ കൊച്ചിയില്‍ നടന്ന ഐ.എന്‍.എല്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് നേതാക്കളും പ്രവര്‍ത്തകരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ സാന്നിധ്യത്തിലായിരുന്നു കൂട്ടത്തല്ല് നടന്നത്. പ്രസിഡന്റ് പി.വി അബദുല്‍ വഹാബിനെ പിന്തുണക്കുന്നവരും ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിനെ പിന്തുണക്കുന്നവരും തമ്മിലുള്ള ഭിന്നതയാണ് കയ്യാങ്കളിയില്‍ കലാശിച്ചത്.

Similar Posts