< Back
Kerala
സ്ത്രീത്വത്തെ അപമാനിക്കുന്നവരോട് യോജിപ്പില്ല; എം എം മണിയുടെ വിവാദ പരാമര്‍ശത്തില്‍ പി.കെ ശ്രീമതി
Kerala

'സ്ത്രീത്വത്തെ അപമാനിക്കുന്നവരോട് യോജിപ്പില്ല'; എം എം മണിയുടെ വിവാദ പരാമര്‍ശത്തില്‍ പി.കെ ശ്രീമതി

Web Desk
|
27 May 2022 2:05 PM IST

നടിയെ ആക്രമിച്ച കേസ് നാണംകെട്ട കേസാണ് എന്ന് രണ്ടു ദിവസം മുമ്പ് എം എം മണി പറഞ്ഞിരുന്നു

അതിജീവതക്കെതിരായ എം.എം മണിയുടെ പരാമർശത്തോട് യോജിപ്പില്ലെന്ന് പി കെ ശ്രീമതി. സ്ത്രീത്വത്തെ അപമാനിക്കുന്നവരോട് യോജിപ്പില്ല. ഇത്തരം ആരോപണങ്ങൾ തള്ളിക്കളയുകയാണെന്നും പി കെ ശ്രീമതി പറഞ്ഞു.

നടിയെ ആക്രമിച്ച കേസ് നാണംകെട്ട കേസാണ് എന്ന് രണ്ട് ദിവസം മുമ്പ് എം എം മണി പറഞ്ഞിരുന്നു. പറയാന്‍ കൊള്ളാത്ത പല കാര്യങ്ങളും ആ കേസിലുണ്ട്. കേസില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ഒന്നും ചെയ്യാനില്ലെന്നും അദ്ദേഹം പറഞ്ഞു.

"കേസ് എന്നൊക്കെ പറഞ്ഞാല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതി തീരുമാനിക്കേണ്ട കാര്യമാണ്. ഒരു നാണം കെട്ട കേസായിട്ടാണ് എനിക്ക് തോന്നുന്നത്. ദിലീപ് നല്ല നടനായി ഉയര്‍ന്നു വന്ന ഒരാളാണ്. ഇതിനകത്തൊക്കെ ചെന്ന് ഇദ്ദേഹം എങ്ങനെ ഇടപെടേണ്ടി വന്നെന്ന് എനിക്കൊരു പിടിയുമില്ല. നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനില്ല. അത് കോടതിയുടെ പരിഗണനയിലുള്ള കേസാണ്. അതിന്‍റെ പിന്നില്‍ വിശദമായി പരിശോധിച്ചാല്‍ നമുക്കൊന്നും പറയാന്‍ കൊള്ളാത്ത കാര്യങ്ങളെല്ലാമുണ്ട്".- എം എം മണി പറഞ്ഞു.

Similar Posts