< Back
Kerala
വിമാനത്തിൽ നാടൻ ബോംബ് വെച്ച കേസ്; പ്രതിക്ക് 10 വർഷം കഠിനതടവും 50,000 രൂപ പിഴയും
Kerala

വിമാനത്തിൽ നാടൻ ബോംബ് വെച്ച കേസ്; പ്രതിക്ക് 10 വർഷം കഠിനതടവും 50,000 രൂപ പിഴയും

Web Desk
|
25 Jan 2025 8:29 PM IST

കിംഗ്ഫിഷർ എയർപോർട്ട് മാനേജരോടുള്ള വിരോധം തീർക്കാനാണ് ഇയാൾ വിമാനത്തിൽ നാടൻ ബോംബ് വെച്ചത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് വിമാനത്തിൽ നാടൻ ബോംബ് വെച്ച കേസിൽ പ്രതിക്ക് 10 വർഷം കഠിനതടവും 50,000 രൂപ പിഴയും. സിആർപിഎഫ് മുൻജീവനക്കാരൻ രാജശേഖരൻ നായരെയാണ് തിരുവനന്തപുരം അഡീഷണൽ സെഷൻസ് ജില്ല കോടതിശിക്ഷിച്ചത്. കിംഗ്ഫിഷർ എയർപോർട്ട് മാനേജരോടുള്ള വിരോധം തീർക്കാനാണ് ഇയാൾ വിമാനത്തിൽ നാടൻ ബോംബ് വെച്ചത്.

കിംഗ്ഫിഷർ വിമാനത്തിൽ സാധനങ്ങൾ കയറ്റുന്നതിനും ഇറക്കുന്നതിനും നിയോഗിച്ച കരാർ കമ്പനിയിലെ സൂപ്പർവൈസർ ആയിരുന്നു രാജശേഖരൻ നായർ. 2010 മാർച്ച് 21ന് ബംഗളൂരുവിൽ നിന്ന് എത്തിയ കിംഗ്ഫിഷർ വിമാനത്തിലാണ് നാടൻ ബോംബ് വച്ചത്.


Similar Posts