< Back
Kerala
യന്ത്രത്തകരാറ്; നെടുമ്പാശ്ശേരിയിൽ വിമാനം അടിയന്തരമായി നിലത്തിറക്കി
Kerala

യന്ത്രത്തകരാറ്; നെടുമ്പാശ്ശേരിയിൽ വിമാനം അടിയന്തരമായി നിലത്തിറക്കി

Web Desk
|
15 July 2022 8:47 PM IST

215 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്

കൊച്ചി: യന്ത്രത്തകരാറിനെ തുടർന്ന് ഷാർജയിൽനിന്നുള്ള വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അടിയന്തരമായി നിലത്തിറക്കി. എയർ അറേബ്യയുടെ വിമാനമാണ് രാത്രി 7.25ന് നിലത്തിറക്കിയത്.

നെടുമ്പാശ്ശേരിയിലേക്ക് പറക്കുന്നതിനിടയിൽ തകരാർ പൈലറ്റിന് ബോധ്യപ്പെടുകയായിരുന്നു. തുടർന്ന് നെടുമ്പാശ്ശേരിയിൽ സി.ഐ.എസ്.എഫ്, പൊലീസ്, മെഡിക്കൽ സംഘം തുടങ്ങിയവ സജ്ജമായി. 215 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണ്.

UPDATING

Similar Posts