< Back
Kerala

Kerala
തേയില വെട്ടുന്ന യന്ത്രം നിയന്ത്രണം വിട്ട് അപകടം; തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം
|11 Aug 2025 1:49 PM IST
ഇടുക്കി സൂര്യനെല്ലി ഗുണ്ടുമല ഡിവിഷനിലെ വിജയ് ശേഖർ ആണ് മരിച്ചത്
ഇടുക്കി: തേയില വെട്ടുന്ന യന്ത്രം നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ തോട്ടം തൊഴിലാളി മരിച്ചു.ഇടുക്കി സൂര്യനെല്ലി ഗുണ്ടുമല ഡിവിഷനിലെ വിജയ് ശേഖർ ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചക്കാണ് സംഭവം നടന്നത്.
നിയന്ത്രണം വിട്ട യന്ത്രം വിജയ് ശേഖറിന്‍റെ ദേഹത്തേക്ക് വീഴുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.ശാന്തൻപാറ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.