< Back
Kerala
razak payambrot
Kerala

പുളിക്കലിലെ പ്ലാസ്റ്റിക് ഫാക്‌ടറി അടച്ചുപൂട്ടണം; പ്രതിഷേധം ശക്തമാക്കി യുഡിഎഫ്

Web Desk
|
2 Jun 2023 6:47 PM IST

ഒരു മണിക്കൂറിലേറെ യുഡിഎഫ് പ്രവർത്തകർ പ്രതിഷേധിച്ചു പിന്നീട് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.

മലപ്പുറം: മലപ്പുറം പുളിക്കൽ പഞ്ചായത്ത് ഭരണസമിതി യോഗം യുഡിഎഫ് പ്രതിഷേധത്തിൽ കലാശിച്ചു. സാംസ്‌കാരിക പ്രവർത്തകൻ റസാക്ക് പയംബ്രോട്ടിന്റെ ആത്മത്യയിലേക്ക് നയിച്ച പ്ലാസ്റ്റിക്ക് സംസ്കരണ കേന്ദ്രത്തിൻ സ്റ്റോപ്പ് മെമോ നൽകണം എന്നായിരുന്നു യോഗത്തിൽ യുഡിഎഫ് ആവശ്യം. എന്നാൽ സ്റ്റോപ്പ് മെമോ നൽകാൻ പഞ്ചായത്തിനധികാരമില്ലെന്ന നിലപാട് യോഗത്തിലും ഭരണ സമിതി ആവർത്തിച്ചു. തുടർന്നായിരുന്നു യുഡിഎഫിന്റെ പ്രതിഷേധം

സിപിഎം അനുഭാവിയായ റസാഖിന്റെ മരണത്തിന് ശേഷം നടന്ന ആദ്യ ഭരണ സമിതി യോഗത്തിൽ അദ്ദേഹത്തിന്റെ മരണത്തിനിടയാക്കിയ പ്ലാസ്റ്റിക് സംസ്‌കരണ കേന്ദ്രത്തിനെതിരായ നടപടി ആയിരുന്നു അജണ്ട. യോഗത്തിൽ കമ്പനി പൂട്ടണമെന്ന് അംഗങ്ങൾ എല്ലാവരും ആവശ്യപ്പെട്ടെങ്കിലും സാങ്കേതികമായി തടസ്സമുണ്ടെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.ഇതോടെ യോഗം ബഹിഷ്കരിച്ചു യുഡിഎഫ് പ്രവർത്തകർ പുറത്തേക്ക് ഇറങ്ങി,

കമ്പനിക്ക് സ്റ്റോപ്പ് മെമ്മോ കൊടുക്കാൻ അധികാരം ഇല്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി. തുടർന്ന് പഞ്ചായത്ത് പ്രതിപക്ഷ അംഗങ്ങളും യുഡിഎഫ് പ്രവർത്തകരും പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. ഒരു മണിക്കൂറിലേറെ യുഡിഎഫ് പ്രവർത്തകർ പ്രതിഷേധിച്ചു പിന്നീട് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.

Similar Posts