< Back
Kerala
സ്കൂളുകളിൽ കളിസ്ഥലങ്ങൾ നിർബന്ധം; സർക്കാർ മാർഗനിർദേശം പുറത്തിറക്കണമെന്ന് ഹൈക്കോടതി
Kerala

സ്കൂളുകളിൽ കളിസ്ഥലങ്ങൾ നിർബന്ധം; സർക്കാർ മാർഗനിർദേശം പുറത്തിറക്കണമെന്ന് ഹൈക്കോടതി

Web Desk
|
13 April 2024 10:28 AM IST

ചട്ടമനുസരിച്ചുള്ള കളിസ്ഥലങ്ങളില്ലാത്ത സ്കൂളുകൾ അടച്ചുപൂട്ടുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കാനാണ് കോടതി നിർദേശം.

കൊച്ചി: സ്കൂളുകളിൽ കളിസ്ഥലങ്ങൾ നിർബന്ധമെന്ന് ഹൈക്കോടതി. ചട്ടമനുസരിച്ചുള്ള കളിസ്ഥലങ്ങളില്ലാത്ത സ്കൂളുകൾക്കെതിരെ ശക്തമായി നടപടി സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കി. സ്കൂളുകൾ അടച്ചുപൂട്ടുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കാനാണ് നിർദേശം.

സ്കൂളുകളിൽ കളിസ്ഥലങ്ങൾ ഏത് അളവിൽ വേണം എന്നതിനെക്കുറിച്ച് സർക്കാർ മാർഗനിർദേശങ്ങൾ പുറത്തിറക്കണം. കളിസ്ഥലങ്ങളിൽ ഒരുക്കേണ്ട സൗകര്യങ്ങളെക്കുറിച്ചും വ്യക്തമാക്കണം. നാലുമാസത്തിനുള്ളിൽ മാർഗനിർദേശങ്ങൾ പുറത്തിറക്കാനാണ് നിർദേശം. കൊല്ലം തേവായൂർ ഗവണ്‍മെന്റ് വെൽഫയർ എൽ.പി സ്കൂളിന്റെ കളിസ്ഥലത്ത് വാട്ടർ ടാങ്ക് നിർമിക്കുന്നത് ചോദ്യംചെയ്ത് നൽകിയ ഹരജി പരിഗണിക്കവെയാണ് ഹൈക്കോടതി നിർദേശം.

Similar Posts