< Back
Kerala
മുഖ്യമന്ത്രിക്കെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി തള്ളി
Kerala

മുഖ്യമന്ത്രിക്കെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി തള്ളി

Web Desk
|
30 May 2023 3:29 PM IST

കണ്ണൂർ വി.സി നിയമനവുമായി ബന്ധപ്പെട്ട് സ്വജനപക്ഷപാതമുണ്ടെന്നായിരുന്നു പരാതി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹരജി തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി തള്ളി. കണ്ണൂർ വിസി നിയമനവുമായി ബന്ധപ്പെട്ട് സ്വജനപക്ഷപാതമുണ്ടെന്നായിരുന്നു പരാതി.

കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല നൽകിയ ഹരജിയാണ് തള്ളിയത്. കണ്ണൂർ വിസിയായി ഗോപിനാഥ് രവീന്ദ്രനെ നിയമിക്കാൻ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടെന്ന ഗവർണറുടെ വെളിപ്പെടുത്തലിന്റെ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് ഹരജി നൽകിയത്. ഹരജിക്കാരന്റെ ആവശ്യം നിലനിൽക്കുന്നതല്ല എന്ന് കോടതി നീരിക്ഷിച്ചു.


Similar Posts