< Back
Kerala
പ്ലസ് വൺ; ആദ്യ അലോട്ട്‌മെൻറിൽ പ്രവേശനം പൂർത്തിയായി
Kerala

പ്ലസ് വൺ; ആദ്യ അലോട്ട്‌മെൻറിൽ പ്രവേശനം പൂർത്തിയായി

Web Desk
|
11 Aug 2022 8:01 PM IST

രണ്ടാംഘട്ട അലോട്ട്‌മെന്റ് ഈ മാസം 15ന് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: ആഗസ്റ്റ് നാലിന് പ്രസിദ്ധീകരിച്ച പ്ലസ് വൺ ആദ്യ അലോട്ട്മെന്റിന്റെ നടപടികൾ പൂർത്തിയായി. ആദ്യഘട്ടത്തിൽ പ്രവേശനം നേടിയത് 2,13, 532 പേരാണ്. ഇതില്‍ 1,19,475 പേർ സ്ഥിരമായും 94,057 പേർ താത്കാലികമായുമാണ് പ്രവേശനം നേടിയത്. രണ്ടാംഘട്ട അലോട്ട്മെന്റ് ഈ മാസം 15ന് പ്രസിദ്ധീകരിക്കും. പ്രവേശനം 16, 17 തീയതികളിൽ നടക്കും.

തുടക്കത്തിൽ ചില പരാതികൾ ഉയർന്നിരുന്നു എങ്കിലും അതെല്ലാം പരിഹരിച്ചാണ് പ്രവേശനം പുരോഗമിക്കുന്നത്. മുഖ്യഘട്ടത്തിലെ അവസാന അലോട്ട്മെന്റ് ആഗസ്റ്റ് 22 നാണ് പ്രസിദ്ധീകരിക്കുക. 22, 23,24 തീയതികളിലായി ഇതിന്റെ പ്രവേശനവും പൂർത്തിയാക്കും. ശേഷം പ്ലസ് വൺ ക്ലാസുകൾ ഈ മാസം 25ന് ആരംഭിക്കുന്ന രീതിയിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ ക്രമീകരണം.

അർഹതയുള്ള എല്ലാ വിദ്യാർഥികൾക്കും പ്രവേശനം ഉറപ്പാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. മുഖ്യഘട്ടത്തിലെ അവസാന അലോട്ട്മെന്റിന് ശേഷം അന്തിമ വിലയിരുത്തിലുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

Similar Posts