< Back
Kerala
പ്ലസ് വൺ പ്രവേശനത്തിന് ഇന്ന് മുതൽ അപേക്ഷിക്കാം; മെയ് 24ന് ട്രയൽ അലോട്ട്മെൻ്റ്
Kerala

പ്ലസ് വൺ പ്രവേശനത്തിന് ഇന്ന് മുതൽ അപേക്ഷിക്കാം; മെയ് 24ന് ട്രയൽ അലോട്ട്മെൻ്റ്

Web Desk
|
14 May 2025 7:02 AM IST

ഹയർസെക്കൻഡറി പ്രവേശന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ ഇന്ന് മുതൽ. പൂർണ്ണമായും ഓൺലൈനായാണ് പ്രവേശന നടപടികൾ. പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ ഹയർസെക്കണ്ടറി പ്രവേശന വെബ്‌സൈറ്റായ https;//hscap.kerala.gov.in വഴി ഏകജാലകത്തിലൂടെയാണ് അപേക്ഷിക്കേണ്ടത്‌.

മെയ് 20 വരെയാണ് അപേക്ഷിക്കാനുള്ള സമയം. 24ന് ട്രയൽ അലോട്ട്മെൻ്റ് പ്രസിദ്ധീകരിക്കും. ജൂൺ രണ്ടിനാണ്‌ ആദ്യ അലോട്ട്‌മെന്‍റ്. 10ന്‌ രണ്ടാം അലോട്ട്‌മെന്റും 16ന്‌ മൂന്നാം അലോട്ട്‌മെന്റും പ്രസിദ്ധീകരിക്കും.

ജൂൺ 18ന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും. തുടർന്ന്‌ പുതിയ അപേക്ഷ ക്ഷണിച്ച്‌ സപ്ലിമെന്ററി അലോട്ട്‌മെന്റിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തും.


Similar Posts