< Back
Kerala
പ്ലസ് വൺ പ്രവേശനം: ട്രയൽ അലോട്ട്‌മെന്റ് സമയ പരിധി നീട്ടി
Kerala

പ്ലസ് വൺ പ്രവേശനം: ട്രയൽ അലോട്ട്‌മെന്റ് സമയ പരിധി നീട്ടി

Web Desk
|
31 July 2022 11:38 AM IST

നാളെ വൈകിട്ട് അഞ്ചു മണി വരെയാണ് നീട്ടിയത്

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനായുള്ള ട്രയൽ അലോട്ട്‌മെൻറിന്റെ സമയ പരിധി നീട്ടി. നാളെ വൈകിട്ട് അഞ്ചു മണി വരെയാണ് നീട്ടിയത്. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം അനുസരിച്ചാണ് നടപടി സ്വീകരിച്ചത്. അലോട്ട്‌മെന്റ് പരിശോധിക്കുന്നതിനും തിരുത്തൽ വരുത്തുന്നതിനുമുളള സമയം ഇന്ന് അവസാനിക്കുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. ഇതാണ് നീട്ടിയിരിക്കുന്നത്.

നേരത്തെ ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ച വെബ്സൈറ്റ് തകരാറായത് വലിയ ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്നു. ഫലം വന്ന് 24 മണിക്കൂർ കഴിഞ്ഞും അലോട്ട്മെന്റ് ലഭ്യമായിരുന്നില്ല. തുടർന്ന് മന്ത്രി തന്നെ നേരിട്ട് ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. ആഗസ്റ്റ് മൂന്നിന് മുഖ്യ ഘട്ടത്തിലെ ആദ്യ അലോട്ട്മെൻറ് പ്രസിദ്ധീകരിക്കും. 22ന് ക്ലാസ് ആരംഭിക്കാനാണ് തീരുമാനം.



Similar Posts