< Back
Kerala

Kerala
പ്ലസ് വൺ പ്രവേശനം: ട്രയൽ അലോട്ട്‌മെന്റ് നാളേക്ക് മാറ്റി
|28 July 2022 6:27 AM IST
നാളെ ഉച്ചക്ക് രണ്ട് മണിക്ക് ട്രെയൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കുമെന്ന് ഹയർ സക്കൻഡറി വിഭാഗം അറിയിച്ചു
തിരുവനന്തപുരം: ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള അലോട്ട്‌മെന്റ് തിയതികളിൽ വീണ്ടും മാറ്റം. ഇന്ന് തീരുമാനിച്ചിരുന്ന ട്രയൽ അലോട്ട്‌മെന്റ് മാറ്റിവച്ചു. പകരം നാളെ ഉച്ചക്ക് രണ്ട് മണിക്ക് ട്രയൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കുമെന്ന് ഹയർ സക്കൻഡറി വിഭാഗം അറിയിച്ചു.
നേരത്തെ ജൂലൈ 27ന് ആയിരുന്നു ആദ്യ ആലോട്ട്‌മെന്റ് തീരമാനിച്ചിരുന്നത്. പിന്നീട് അത് ഓഗസ്റ്റ് മൂന്നിലേക്ക് മാറ്റി. ക്ലാസുകൾ ഓഗസ്റ്റ് 22ന് ആരംഭിക്കും. സിബിഎസ്ഇ ഐസിഎസ്ഇ ഫലം വൈകിയതിന് പിന്നാലെയാണ് ഹയർ സക്കൻഡറി പ്രവേശന സമയക്രമങ്ങൾ മാറ്റം വന്നത്.