< Back
Kerala
പ്ലസ്‌വൺ ആദ്യ സപ്ലിമെൻ്ററി അലോട്ട്മെന്റായി; നാളെ രാവിലെ മുതൽ പ്രവേശനം നേടാം
Kerala

പ്ലസ്‌വൺ ആദ്യ സപ്ലിമെൻ്ററി അലോട്ട്മെന്റായി; നാളെ രാവിലെ മുതൽ പ്രവേശനം നേടാം

Web Desk
|
7 July 2024 9:48 PM IST

മലപ്പുറത്ത് പ്രവേശനം ലഭിച്ചത് 6999 വിദ്യാർത്ഥികൾക്ക് മാത്രം. 9880 വിദ്യാർത്ഥികൾ ഇപ്പോഴും പുറത്താണ്

പ്ലസ് വൺ പ്രവേശനത്തിനായുള്ള ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. നാളെ രാവിലെ മുതൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നേടാം. മറ്റന്നാൾ വൈകിട്ട് വരെ ആണ് പ്രവേശനം നേടാനുള്ള സമയം.

ആദ്യ അലോട്ട്മെൻ്റിൽ പ്രവേശനം നേടിയത് 30245 വിദ്യാർത്ഥികളാണ്. മലപ്പുറത്ത് പ്രവേശനം ലഭിച്ചത് 6999 വിദ്യാർത്ഥികൾക്ക് മാത്രം. 9880 വിദ്യാർത്ഥികൾ ഇപ്പോഴും പുറത്താണ്. നിലവിലെ കണക്ക് പ്രകാരം മലപ്പുറത്ത് ബാക്കി ഉള്ളത് 89 മെറിറ്റ് സീറ്റുകൾ മാത്രമാണ്. പാലക്കാട് 8139 അപേക്ഷകരിൽ പ്രവേശനം ലഭിച്ചത് 2643 പേർക്ക് മാത്രം.

കോഴിക്കോട് 7192 അപേക്ഷകരിൽ പ്രവേശനം ലഭിച്ചത് 3342 പേർക്ക്. കോഴിക്കോട് 3,850ഉം പാലക്കാട് 5,490 കുട്ടികൾക്കും ഇതുവരെ അഡ്‌മിഷൻ ആയിട്ടില്ല.

Similar Posts