< Back
Kerala

Kerala
'പ്ലസ് വൺ സീറ്റ് പ്രതിസന്ധി മലപ്പുറത്ത് മാത്രമാക്കി ഒതുക്കേണ്ട'- അനിശ്ചിതകാല സമരം തുടങ്ങി എംകെ മുനീർ എംഎൽഎ
|19 July 2024 5:10 PM IST
കോഴിക്കോട് ജില്ലയില്‍ പ്ലസ് വൺ അധിക ബാച്ചുകള്‍ അനുവദിക്കുക എന്ന ആവശ്യം ഉന്നയിച്ചാണ് സമരം
കോഴിക്കോട്:പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പരിഹാരം ആവശ്യപ്പെട്ട് എം കെ മുനീർ എംഎൽഎയുടെ അനിശ്ചിതകാല സത്യാഗ്രഹം തുടങ്ങി. കോഴിക്കോട് ജില്ലയില്‍ പ്ലസ് വൺ അധിക ബാച്ചുകള്‍ അനുവദിക്കുക എന്ന ആവശ്യം ഉന്നയിച്ചാണ് സമരം.
പ്ലസ് വൺ സീറ്റ് പ്രതിസന്ധി മലപ്പുറത്തിന്റെ പ്രശ്നം മാത്രമാക്കി ചുരുക്കാൻ സർക്കാർ നോക്കുന്നുവെന്ന് സമരം ഉദ്‌ഘാടനം ചെയ്തുകൊണ്ട് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം സമരം പറഞ്ഞു. പഠിച്ചു ജയിച്ച കുട്ടികൾക്ക് സീറ്റ് നൽകാൻ കഴിയില്ലെങ്കിൽ സർക്കാർ രാജി വെച്ച് പുറത്തുപോകണം. മുഴുവൻ കുട്ടികൾക്കും പഠിക്കാൻ അവസരം ഉണ്ടാക്കും വരെ യുഡിഎഫും മുസ്‌ലിം ലീഗും സമരത്തിൽ ഉറച്ചുനിൽക്കുമെന്നും പിഎംഎ സലാം പറഞ്ഞു.