< Back
Kerala
പത്തനംതിട്ടയിൽ പ്ലസ് വൺ വിദ്യാർഥിക്ക് സഹപാഠികളുടെ ക്രൂരമർദനം
Kerala

പത്തനംതിട്ടയിൽ പ്ലസ് വൺ വിദ്യാർഥിക്ക് സഹപാഠികളുടെ ക്രൂരമർദനം

Web Desk
|
7 Feb 2026 8:06 PM IST

പരിക്കേറ്റ വിദ്യാർഥി അടൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്

പത്തനംതിട്ട: പ്ലസ് വൺ വിദ്യാർഥിക്ക് സഹപാഠികളുടെ ക്രൂരമർദനം. പത്തനംതിട്ട കലഞ്ഞൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിക്കാണ് മർദനമേറ്റത്.

പരിക്കേറ്റ വിദ്യാർഥി അടൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മൂക്കിൽ രണ്ട് ഒടിവ് സംഭവിച്ചിട്ടുണ്ട്. കണ്ണിന് സമീപത്തെ അസ്ഥിക്കും പൊട്ടലുണ്ട്. കുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി.

Similar Posts