< Back
Kerala

Kerala
പുതുവർഷാഘോഷം കഴിഞ്ഞു മടങ്ങവെ പ്ലസ് വൺ വിദ്യാർഥി ട്രെയിൻ തട്ടി മരിച്ചു
|1 Jan 2024 12:27 PM IST
ബാലുശ്ശേരി അറപ്പീടിക സ്വദേശി ആദിൽ ഫർഹാൻ (17) ആണ് മരിച്ചത്.
കോഴിക്കോട്: പുതുവർഷാഘോഷം കഴിഞ്ഞു മടങ്ങുന്നതിനിടെ പ്ലസ് വൺ വിദ്യാർഥി ട്രെയിൻ തട്ടി മരിച്ചു. ബാലുശ്ശേരി അറപ്പീടിക സ്വദേശി ആദിൽ ഫർഹാൻ (17) ആണ് മരിച്ചത്. ഗാന്ധി റോഡ് മേൽപ്പാലത്തിന് താഴെയാണ് അപകമുണ്ടായത്.
റെയിൽവേ ട്രാക്കിന് കുറുകെ സ്‌കൂട്ടർ ഓടിച്ചുകയറ്റാനുള്ള ശ്രമത്തിനിടെ ട്രെയിൻ ഇടിക്കുകയായിരുന്നു. പുലർച്ചെ 1.15-ഓടെയാണ് അപകടമുണ്ടായത്. കസബ സ്‌റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ജംഷാദിന്റെ മകനാണ് ആദിൽ.