< Back
Kerala

Kerala
പ്ലസ് വൺ വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
|20 May 2022 9:50 AM IST
പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കൊല്ലം: പ്ലസ് വൺ വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പത്തനാപുരം അലിമുക്ക് ലേമു വിലാസത്തിൽ സാബു - ഷിജി ദമ്പതികളുടെ മകൾ സാനിയ ആണ് മരിച്ചത്.. ഇന്നലെ വൈകിട്ട് 4.30ഓടെയാണ് സംഭവം.
കടയിൽ പോയി മടങ്ങി വന്ന മാതാവ് മകൾ തൂങ്ങിനിൽക്കുന്നത് കണ്ട് ബഹളം വച്ചതോടെ അയൽവാസികൾ ഓടിക്കൂടി. ഷാൾ അറുത്ത് ഉടൻ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടം നടത്തും. മരണ കാരണം വ്യക്തമല്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.