< Back
Kerala

Kerala
മാലിന്യം കളയുന്നതിനിടെ കാൽവഴുതി വീണു; നെട്ടൂരിൽ പ്ലസ് വൺ വിദ്യാർഥിനിയെ പുഴയിൽ കാണാതായി
|9 Aug 2024 10:52 AM IST
ഫയർഫോഴ്സ്, സ്കൂബ ടീം അംഗങ്ങൾ പുഴയിൽ തിരച്ചിൽ നടത്തുകയാണ്.
നെട്ടൂര്‍: എറണാകുളം നെട്ടൂരിൽ പ്ലസ് വൺ വിദ്യാർഥിനിയെ പുഴയിൽ കാണാതായി. മാലിന്യം പുഴയിൽ കളയുന്നതിനിടെ കാൽവഴുതി വീഴുകയായിരുന്നു. ഫയർഫോഴ്സ്, സ്കൂബ ടീം അംഗങ്ങൾ പുഴയിൽ തിരച്ചിൽ നടത്തുകയാണ്.
പനങ്ങാട് സ്‌കൂൾ വിദ്യാർഥിനിയായ ഫിദയെയാണ് കാണാതായത്. ഇന്ന് രാവിലെയാണ് അപകടം നടന്നത്. നിലമ്പൂർ സ്വദേശിയായ ഫിദയും കുടുംബവും വർഷങ്ങളായി വാടകക്കാണ് ഇവിടെ താമസിക്കുന്നത്. മാതാപിതാക്കള്‍ നോക്കി നില്‍ക്കെയാണ് പെണ്‍കുട്ടി പുഴയിലേക്ക് ഒഴുകിപ്പോകുന്നത്.