< Back
Kerala

Kerala
ഹോട്ടലിൽ വിളിച്ചുവരുത്തി പ്ലസ് ടു വിദ്യാർഥിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; യുവാവ് അറസ്റ്റിൽ
|22 Jan 2024 4:05 PM IST
സ്‌കൂൾ ടീച്ചറോടാണ് പെൺകുട്ടി ഗർഭിണിയായ വിവരം പറയുന്നത്
കൊച്ചി: ഫോർട്ട് കൊച്ചിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ മട്ടാഞ്ചേരി സ്വദേശിയെ അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി സ്വദേശി റോഷനെയാണ് ഫോർട്ട് കൊച്ചി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 27 ന് ഫോർട്ട് കൊച്ചിയിലെ ഹോട്ടലിൽ വച്ച് പീഡിപ്പിച്ചെന്നാണ് കേസ്.
ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് വിവരം. ഫോർട്ട് കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലേക്ക് പെൺകുട്ടിയെ വിളിച്ചുവരുത്തി റോഷൻ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. പിന്നീട് സ്‌കൂൾ ടീച്ചറോടാണ് പെൺകുട്ടി ഗർഭിണിയായ വിവരം പറയുന്നത്. ടീച്ചർ വിവരമറിയിച്ചതിനെ തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാർ ഫോർട്ട് കൊച്ചി പോലീസിൽ പരാതി നൽകുകയായിരുന്നു.