< Back
Kerala
പെരുമ്പാവൂർ കുന്നിക്കുടിയിൽ പ്ലൈവുഡ് കമ്പനിയിൽ തീ പിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
Kerala

പെരുമ്പാവൂർ കുന്നിക്കുടിയിൽ പ്ലൈവുഡ് കമ്പനിയിൽ തീ പിടിത്തം; ലക്ഷങ്ങളുടെ നഷ്ടം

Web Desk
|
11 Oct 2022 8:25 AM IST

10 യൂണിറ്റ് ഫയർഫോഴ്‌സ് എത്തിയാണ് തീ അണച്ചത്

കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിൽ തീ പിടുത്തം. പുലർച്ചെ ഉണ്ടായ തീപിടിത്തത്തിൽ കമ്പനിയിൽ ഉണ്ടായിരുന്ന പ്ലൈവുഡ് ഉത്പന്നങ്ങൾ പൂർണമായും കത്തി നശിച്ചു.

മണ്ണൂർ കുന്നിക്കുരുടി പള്ളിക്ക് സമീപം പ്രവർത്തിക്കുന്ന മാസ് പ്ലൈവുഡ്‌സ് എന്ന സ്ഥാപനത്തിലാണ് തീ പിടിത്തം ഉണ്ടായത്. വെളുപ്പിന് നാലുമണിയോടെയായിരുന്നു തീപിടിത്തമുണ്ടായത്.

10 യൂണിറ്റ് ഫയർഫോഴ്‌സ് എത്തി മൂന്നുമണിക്കൂർ നീണ്ട പ്രയത്‌നത്തിന് ഒടുവിലാണ് തീ അണച്ചത്. കമ്പനിയിൽ ഉണ്ടായിരുന്ന പ്ലൈവുഡ് അടക്കമുള്ള ഉത്പന്നങ്ങൾ പൂർണമായും കത്തി നശിച്ചു. മിഷനറികളും നശിച്ചിട്ടുണ്ട്. ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഷോർട്ട് സർക്യൂട്ട് ആണോ അപകടത്തിന് കാരണമെന്ന് പരിശോധിച്ചു വരികയാണെന്ന് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ പറഞ്ഞുജില്ലാ ഓഫീസർ കെ ഹരികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.


Similar Posts