< Back
Kerala

Kerala
എസ്.എഫ്.ഐയെ മൂക്കിൽ കയറ്റാമെന്ന് വിചാരിക്കണ്ട; കെ.എസ്.യു തീക്കൊള്ളികൊണ്ട് തല ചൊറിയുന്നു: പി.എം ആർഷോ
|4 July 2024 5:50 PM IST
കാമ്പസുകളെ സമാധാനപരമായി മുന്നോട്ടുകൊണ്ടുപോകാനുള്ള ജാഗ്രതയും ഇടപെടലും എസ്.എഫ്.ഐ നടത്തുന്നുണ്ടെന്നും ആർഷോ പറഞ്ഞു.
തിരുവനന്തപുരം: കേരളത്തിലെ കാമ്പസുകളിൽ സംഘർഷമുണ്ടാക്കാൻ കെ.എസ്.യു ആസൂത്രിത ശ്രമം നടത്തുന്നുവെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ. പ്രതിപക്ഷനേതാവിന്റെ ആഹ്വാനപ്രകാരമാണ് കെ.എസ്.യു കലാപത്തിന് ശ്രമിക്കുന്നത്. കാര്യവട്ടം കാമ്പസിൽ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയെ കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തിൽ ആക്രമിച്ചുവെന്നും ആർഷോ ആരോപിച്ചു.
കെ.എസ്.യു സംസ്ഥാന പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഇന്നലെ തിരുവനന്തപുരം നഗരത്തിൽ എസ്.എഫ്.ഐക്കെതിരെ ആക്രമണമുണ്ടായി. കെ.എസ്.യു തീക്കൊള്ളികൊണ്ട് തല ചൊറിയുകയാണ്. തല പൊള്ളുമ്പോൾ മോങ്ങാൻ നിക്കരുത്. കാമ്പസുകളെ സമാധാനപരമായി മുന്നോട്ടുകൊണ്ടുപോകാനുള്ള ജാഗ്രതയും ഇടപെടലും എസ്.എഫ്.ഐ നടത്തുന്നുണ്ടെന്നും ആർഷോ പറഞ്ഞു.