< Back
Kerala
നഗരവികസനത്തിന് പുതിയ വെളിച്ചം: കൊച്ചി മെട്രോ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി
Kerala

'നഗരവികസനത്തിന് പുതിയ വെളിച്ചം': കൊച്ചി മെട്രോ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

Web Desk
|
1 Sept 2022 8:22 PM IST

പേട്ട എസ്എൻ ജംഗ്ഷൻ സർവീസ് ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി വിവിധ റെയിൽവെ പദ്ധതികൾക്കും തുടക്കം കുറിച്ചു.

കൊച്ചി: കാക്കനാട്ടേക്കുള്ള കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട നിർമാണത്തിന് തറക്കല്ലിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. പേട്ട എസ്എൻ ജംഗ്ഷൻ സർവീസ് ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി വിവിധ റെയിൽവെ പദ്ധതികൾക്കും തുടക്കം കുറിച്ചു.

നഗരവികസനത്തിന് പുതിയ വെളിച്ചമാകും കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടമെന്നും ഇത് യുവാക്കകൾക്കും ടെക്കികൾക്കും ഏറെ പ്രയോജനപ്രദമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.കൊച്ചിയിൽ അർബൻ ഡെവലപ്‌മെന്റിനും ഗതാഗതവികസനത്തിനും വലിയൊരു ദിശാബോധം നൽകുന്നതാണ് പുതിയ പാത എന്നും അദ്ദേഹം അറിയിച്ചു.600 കോടിയുടെ വിവിധ പദ്ധതികളാണ് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചത്.

അതേസമയം പേട്ട എസ്.എൻ ജംഗ്ഷനിലൂടെ ആദ്യ ട്രെയിൻ ഓടിത്തുടങ്ങി. ഭിന്നശേഷിക്കാരായ കുട്ടികളുമായായിരുന്നു ആദ്യ യാത്ര.

Similar Posts