< Back
Kerala
പിഎം ശ്രീ; സംസ്ഥാന സർക്കാരിന്‍റെ പിൻമാറ്റം സർക്കാർ സ്കൂളുകളെ തകർക്കാനെന്ന്  കേന്ദ്രമന്ത്രി ജോർജ് കുര്യൻ

ജോർജ് കുര്യൻ Photo| MediaOne

Kerala

പിഎം ശ്രീ; സംസ്ഥാന സർക്കാരിന്‍റെ പിൻമാറ്റം സർക്കാർ സ്കൂളുകളെ തകർക്കാനെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ

Web Desk
|
30 Oct 2025 10:12 AM IST

പദ്ധതി ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കുന്നത് സ്വാഗതാർഹമെന്നും മന്ത്രി പറഞ്ഞു

കാസര്‍കോട്: പിഎം ശ്രീ പദ്ധതിയിൽ നിന്നുള്ള സംസ്ഥാന സർക്കാരിന്‍റെ പിൻമാറ്റം സർക്കാർ സ്കൂളുകളെ തകർക്കാനാണെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. വിദ്യാർഥികൾ മറ്റ് സംസ്ഥാനത്ത സ്കൂളുകളെ തേടിപ്പോകുന്ന അവസ്ഥയുണ്ടാകും. പദ്ധതി ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കുന്നത് സ്വാഗതാർഹമെന്നും മന്ത്രി പറഞ്ഞു.

പിഎം ശ്രീയുമായി ബന്ധപ്പെട്ട് ഒട്ടേറെ ആശങ്കകളും പരാതികളും ഉയർന്നുവന്ന സാഹചര്യത്തിൽ പുനഃപരിശോധിക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിനായി ഏഴംഗ മന്ത്രിസഭ ഉപ സമിതി രൂപീകരിച്ചു. കെ.രാജൻ,റോഷി അഗസ്റ്റിൻ,പി. രാജീവ്,പി പ്രസാദ്,കെ. കൃഷ്ണൻ കുട്ടി,വി. ശിവൻകുട്ടി ,എ.കെ ശശീന്ദ്രൻ തുടങ്ങിയവരാണ് സമിതിയിലുള്ളത്. പഠനം പൂർത്തിയാകും വരെ കരാർ നിർത്തി വെക്കണമെന്ന് കേന്ദ്രത്തോട് അവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

പിഎം ശ്രീ പദ്ധതിയിൽ സിപിഐ എതിർപ്പ് അവ​ഗണിച്ചുകൊണ്ട് സർക്കാർ ഒപ്പിട്ടതിനെ തുടർന്നുണ്ടായ മുന്നണിക്കകത്തെ തർക്കം അവസാനിപ്പിച്ചുകൊണ്ട് നേരത്തെ സമവായത്തിലേക്ക് എത്തിയിരുന്നു.

Similar Posts