< Back
Kerala

Kerala
'പ്രധാനമന്ത്രി തോളിൽ തട്ടി സമാധാനിപ്പിച്ചു, ഇപ്പോൾ വലിയ ആശ്വാസമുണ്ട്'; പ്രതികരണവുമായി അരുൺ
|10 Aug 2024 6:13 PM IST
ഉരുൾപൊട്ടലിൽ ഒഴുകിവന്ന ചെളിയിൽ കഴുത്തറ്റം മുങ്ങിപ്പോയ അരുൺ എല്ലാവരെയും ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു.
വയനാട്: മുണ്ടക്കൈ ദുരന്തത്തെ അതിജീവിച്ച അരുണിനെ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രി സന്ദർശിച്ചതിൽ വലിയ സന്തോഷമുണ്ടെന്ന് അരുൺ പറഞ്ഞു. അദ്ദേഹം തോളിൽ തട്ടി സമാധാനിപ്പിച്ചു. ഇപ്പോൾ വലിയ ആശ്വാസമുണ്ടെന്നും അരുൺ പറഞ്ഞു.
ഉരുൾപൊട്ടലിൽ ഒഴുകിവന്ന ചെളിയിൽ കഴുത്തറ്റം മുങ്ങിപ്പോയ അരുൺ എല്ലാവരെയും ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. മലവെള്ളപ്പാച്ചിലിൽ ഒഴുകിയെത്തിയ അരുൺ ചെളിയിലൂടെ ഇഴഞ്ഞാണ് ആളുകൾ ശ്രദ്ധിക്കുന്ന സ്ഥലത്തേക്ക് എത്തിയത്. മണിക്കൂറുകളോളം ശ്വാസം പോലും എടുക്കാൻ ബുദ്ധിമുട്ടിയാണ് അരുൺ ചെളിയിൽ നിന്നത്. ഇപ്പോൾ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം മീഡിയവണിനോട് പറഞ്ഞു.