Kerala

Kerala
കെ.എം. ഷാജിയെ തള്ളി ലീഗ്; മന്ത്രി വീണ ജോർജിനെതിരായ പരാമർശം പാർട്ടി നിലപാടല്ലെന്ന് പി.എം.എ സലാം
|23 Sept 2023 7:53 PM IST
ആരോഗ്യമന്ത്രിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ഷാജിക്കെതിരെ വനിത കമ്മിഷന്‍ കേസെടുത്തിട്ടുണ്ട്.
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരായ കെ.എം.ഷാജിയുടെ പരാമർശം മുസ്‍ലിം ലീഗിന്റെ നിലപാടല്ലെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. പൊതുയോഗത്തിൽ ഒരാൾ പറയുന്നത് എങ്ങനെ പാർട്ടി നിലപാടാകും. മാധ്യമപ്രവർത്തകരുടെ മുമ്പിൽ പ്രതികരിക്കുന്നത് പോലെയല്ല പൊതുയോഗത്തിൽ പ്രസംഗിക്കുന്നത്. എന്നാൽ ഷാജിയുടെ ഭാഗത്തു നിന്ന് അങ്ങനെയൊരു പ്രസ്താവനയുണ്ടാകാനിടയായ സാഹചര്യം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യമന്ത്രിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ഷാജിക്കെതിരെ വനിത കമ്മിഷന്‍ കേസെടുത്തിട്ടുണ്ട്. മന്ത്രി വീണാ ജോര്‍ജിനെതിരെ നടത്തിയ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധവും പ്രതിഷേധാര്‍ഹവുമാണെന്ന് വനിത കമ്മീഷൻ അധ്യക്ഷ അഡ്വ.പി. സതീദേവി പറഞ്ഞു. മലപ്പുറം ജില്ലാ പൊലീസ് മേധാവിയോട് കമ്മീഷൻ റിപ്പോര്‍ട്ടും ആവശ്യപ്പെട്ടിട്ടുണ്ട്.