< Back
Kerala

Kerala
വഖഫ് നിയമനം: സമസ്തയുടെ നിലപാട് അവർ പറയും; ലീഗ് സമരം ശക്തമാക്കുമെന്ന് പി.എം.എ സലാം
|10 Jan 2022 6:02 PM IST
ഈ മാസം 27ന് തൃശൂർ ഒഴികെയുള്ള ജില്ലകളിൽ കളക്ട്രേറ്റുകളിലേക്ക് മാർച്ച് നടത്തും. തൃശൂരിൽ നേരത്തെ മാർച്ച് നടത്തിയിരുന്നു. കണ്ണൂരിൽ രാപ്പകൽ സമരം സംഘടിപ്പിക്കും.
വഖഫ് ബോർഡ് നിയമന വിവാദത്തിൽ മുസ് ലിം ലീഗ് പ്രക്ഷോഭം ശക്തമാക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. ഈ മാസം 27ന് തൃശൂർ ഒഴികെയുള്ള ജില്ലകളിൽ കളക്ട്രേറ്റുകളിലേക്ക് മാർച്ച് നടത്തും. തൃശൂരിൽ നേരത്തെ മാർച്ച് നടത്തിയിരുന്നു. കണ്ണൂരിൽ രാപ്പകൽ സമരം സംഘടിപ്പിക്കും. ഫെബ്രുവരിയിൽ നിയമസഭാ മാർച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
വഖഫ് പ്രക്ഷോഭത്തിൽ സമസ്തയുടെ നിലപാട് പറയേണ്ടത് അവരാണ്. മുസ്‌ലിം ലീഗ് രാഷ്ട്രീയ പാർട്ടി ആണ്. ചിലപ്പോൾ മതസംഘടനകളുടെ പിന്തുണയുണ്ടാവാറുണ്ട്. ചിലപ്പോഴൊക്കെ മതസംഘടനകൾ സ്വന്തം നിലയിലും നിലപാടെറുക്കാറുണ്ട്. അത് ലീഗിന് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.