< Back
Kerala
പൊലീസില്‍ ആര്‍.എസ്.എസ് ഗ്യാങ്: ആനി രാജ പറഞ്ഞത് 200 ശതമാനം ശരിയെന്ന് പി.എം.എ സലാം
Kerala

പൊലീസില്‍ ആര്‍.എസ്.എസ് ഗ്യാങ്: ആനി രാജ പറഞ്ഞത് 200 ശതമാനം ശരിയെന്ന് പി.എം.എ സലാം

Web Desk
|
3 Sept 2021 5:24 PM IST

ഹരിതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ എട്ടാം തിയ്യതി ലീഗ് ഉന്നതാധികാര സമിതി യോഗം ചേരും. അതിന് ശേഷം അത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കാമെന്നും പി.എം.എ സലാം പറഞ്ഞു.

കേരള പൊലീസില്‍ ആര്‍.എസ്.എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നുവെന്ന സി.പി.ഐ നേതാവ് ആനി രാജയുടെ പരാമര്‍ശം ശരിയെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. പൗരത്വ സമരക്കാര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കുമെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി ന്യൂനപക്ഷത്തിന്റെ വോട്ട് വാങ്ങിയത്. എന്നാല്‍ 835 കേസുകളില്‍ രണ്ട് കേസുകള്‍ മാത്രമാണ് ഇത്ര കാലമായിട്ടും പിന്‍വലിച്ചത്. പൊലീസില്‍ ആര്‍.എസ്.എസ് ഗ്യാങ്ങുണ്ടെന്ന് തെളിയിക്കുന്നതാണ് ഇത്തരം സംഭവങ്ങളെന്ന് അദ്ദേഹം പറഞ്ഞു.

ഹരിതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ എട്ടാം തിയ്യതി ലീഗ് ഉന്നതാധികാര സമിതി യോഗം ചേരും. അതിന് ശേഷം അത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കാമെന്നും പി.എം.എ സലാം പറഞ്ഞു. അതിനിടെ ഹരിതയുടെ പരാതിയില്‍ വനിതാ കമ്മീഷന്‍ നടപടിയാരംഭിച്ചു. മൊഴിയെടുക്കുന്നതിനായി പരാതിക്കാരോട് ഏഴാം തിയ്യതി ഹാജരാവാനാണ് വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Similar Posts