< Back
Kerala

Kerala
മുസ്‌ലിം ലീഗിൻ്റെ വയനാട് പുനരധിവാസം വൈകിപ്പിക്കാൻ സർക്കാർ ശ്രമിക്കുന്നതായി പി.എം.എ സലാം
|12 July 2025 4:42 PM IST
തിരുവനന്തപുരത്ത് നിന്നുള്ള നിർദേശ പ്രകാരമാണ് വില്ലേജ് ഓഫീസർ തോട്ട ഭൂമിയാണെന്ന് കാണിച്ചു നോട്ടീസ് നൽകിയതെന്ന് പി,എം.എ സലാം
വയനാട്: മുസ്‌ലിം ലീഗിൻ്റെ വയനാട് പുനരധിവാസം വൈകിപ്പിക്കാൻ സർക്കാർ ശ്രമിക്കുന്നതായി ലീഗ് ജന. സെക്രട്ടറി പി.എം.എ സലാം. സർക്കാർ മനപ്പൂർവം നിയമ പ്രശ്നങ്ങളുണ്ടാക്കുന്നു. തിരുവനന്തപുരത്ത് നിന്നുള്ള നിർദേശ പ്രകാരം വില്ലേജ് ഓഫീസർ തോട്ട ഭൂമിയാണെന്ന് കാണിച്ചു നോട്ടീസ് നൽകി. തങ്ങൾക്ക് കഴിയാത്തത് ആരും ചെയ്യണ്ട എന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും തങ്ങളുടെ കയ്യിൽ എല്ലാ രേഖകളുമുണ്ടെന്നും പി.എം.എ സലാം പറഞ്ഞു.
ഈ മാസം 28-നാണ് പുരധിവാസവുമായി ബന്ധപ്പെട്ട് നിർമാണ പ്രവർത്തികൾ തുടങ്ങുമെന്ന് അറിയിച്ചിരുന്നത്. 11 ഏക്കർ ഭൂമിയാണ് മുസ്‌ലിം ലീഗ് ഇതിനുവേണ്ടി ഏറ്റെടുത്തിരിക്കുന്നത്. ഇതിലെ ഒരു ഭാഗമാണ് കാപ്പിത്തോട്ടം തരം മാറ്റിയെന്ന് റിപ്പോർട്ട് വന്നിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിസന്ധി നിലനിൽക്കുന്നത്.